സിനിമ - സീരിയല്‍ നടിയായ നടി പ്രവീണ അമ്മയാകാന്‍ ഒരുങ്ങുന്നതായി സൂചന. പ്രവീണ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.40ാം വയസില്‍ ഒരു വളക്കാപ്പ് എന്ന പേരിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്.
സംഭവം ഏതെങ്കിലും സീരിയലിന്റെയോ സിനിമയുടെയോ ലൊക്കേഷന്‍ ചിത്രമാകും എന്ന ആശങ്കയും പലരും പങ്ക് വയ്ക്കുന്നുണ്ട്. അതേസമയം വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്പോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.
13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.
അടുത്തിടെ സ്പോണ്ടിലൈറ്റിസിന്റെ ചികിത്സയ്ക്കായി പനമ്പിള്ളി നഗറില്‍ എത്തിയ പ്രവീണയുടെ കയ്യില്‍ നിന്നും അവര്‍ വന്‍ തുക തട്ടിയെടുത്തതായി അറിയിച്ചു കൊണ്ട് നടി രംഗത്തെത്തിയിരുന്നു. തനിക്ക് പറ്റിയ അബദ്ധം വേറെ ആര്‍ക്കും വരരുത് എന്നും,56000 രൂപ അടച്ചിട്ടും അവര്‍ ബില്‍ പോലും നല്‍കിയില്ല എന്നുമാണ് ലൈവില്‍ വന്നു കൊണ്ട് താരം അറിയിച്ചത്.13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്