യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടന്‍ പ്രണവ് മോഹന്‍ലാല്‍ ഒരു എഴുത്തുകാരന്‍ കൂടിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ആദ്യ കവിത പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പ്രണവ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രണവിന്റെ ഈ കവിത സമാഹാരത്തിന്റെ വാര്‍ത്തയാണ്.
like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാന്‍ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടികുറിപ്പിലാണ് താരം കവര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാണ് പുറത്തിറക്കുക എന്നോ മറ്റുമുള്ള വിശദംശങ്ങള്‍ പോസ്റ്റിലില്ല. ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രണവിന്റെ സഹോദരിയും നേരത്തെ പുസ്തകമെഴുതിയിട്ടുണ്ട്. ഗ്രെയിന്‍സ് ഓഫ് ദി ഡസ്റ്റ് എന്നതായിരുന്നു പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്. ഇപ്പോളിതാ പ്രണവും എഴുത്തിന്റെ വഴിയിലെത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ആണ് പ്രണവ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അതിന് ശേഷം യാത്രകള്‍ക്കായി ഇറങ്ങിയ നടന്‍ ഇടയ്ക്ക് തന്റെ യാത്രയിലെ കാഴ്ചകള്‍ എല്ലാം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. നടന്‍ എന്നതിലപ്പുറം, ഒരു എഴുത്തുകാരന്‍ എന്ന നിലയിലേക്കും മാറാന്‍ പോകുന്ന പ്രണവിന്റെ അടുത്ത സിനിമ ഏതാണ് എന്നന്വേഷിച്ചും ആളുകള്‍ കമന്റ് ബോക്സില്‍ എത്തുന്നുണ്ട്