മലയാളത്തില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് പ്രണവ് മോഹന്‍ലാലിന്റെ ഒരു വീഡിയോയാണ്.
സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാകുക. വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെ വീഡിയോയില്‍ കാണാം.വെറും 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്ലാക് ലൈനിലൂടെ അനായാസമായി നടന്നു നീങ്ങുന്ന പ്രണവിനെ കാണാം. സ്ലാക് ലൈനിലൂടെ കൈ വിട്ട് ബാലന്‍സ് ചെയ്യുന്ന പ്രണവിനെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഏറെയും.
വല്ലപ്പോഴും മാത്രം ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി പ്രണവ് എത്താറെങ്കിലും ഓരോന്നും വളരെ വേഗത്തിലാണ് വൈറലാകുന്നത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം ഹിമാലയത്തിലേക്കുള്ള യാത്രയും പാറക്കെട്ടില്‍ വലിഞ്ഞു കയറുന്നതുമെല്ലാം ഇടയ്ക്ക് ആരാധകരുമായി പങ്കുവച്ചിരുന്നു.