മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. ഹൃദയം സിനിമയ്ക്ക് ശേഷം നടന്റെതായി ചിത്രങ്ങള്‍ ഒന്നും അനൗണ്‍സ് ചെയ്യാത്തതിനാല്‍ തന്നെ താരപുത്രനെവിടെയെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഇത്തരം ഒരു ചോദ്യത്തിന് വിനിത് ശ്രീനിവാസന്‍ അടുത്തിടെ നല്കിയ മറുപടി വൈറലായിരുന്നു.
പ്രണവ് യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാല്‍നടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറഞ്ഞത് എല്ലാവര്‍ക്കും ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോളിതാ യാത്രയിലെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.
ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രം ആണ് ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. ഷൂട്ടിങ് കഴിഞ്ഞാല്‍ കാരവാനില്‍ ചിലവഴിക്കുന്ന താരങ്ങളുള്ള മലയാളത്തിന്റെ താരപുത്രനാണ് ഇതെന്നതാണ് ചിത്രം ചര്‍ച്ചയാക്കാന്‍ കാരണം.ആഡംബരം താങ്ങാന്‍പറ്റാത്തതുകൊണ്ടുള്ള കിടപ്പല്ല ഇത്. വേണമെങ്കില്‍, ഏറ്റവും മുന്തിയ സ്ഥലങ്ങളില്‍ മികച്ച താമസം തരപ്പെടുത്താമെന്നിരിക്കെയാണ് മലയാളികളുടെ ഈ പ്രിയ നടന്റെ കിടപ്പെന്നാണ് ആരാധകരുടെ കമന്റുകള്‍.
സ്പെയിന്‍ എന്ന നയനമനോഹര രാജ്യത്തെ ആസ്വദിച്ചു കാണുകയാണ് ഇദ്ദേഹം. സ്‌പെയിനിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രണവ് അവിടുത്തെ ദൃശ്യമനോഹാരിത മറ്റ് ചില ദൃശ്യങ്ങളും ഇന്‍സ്റ്റഗാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് 'ഹൃദയം' സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളും ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍ ഒരു യാത്രയിലാണ്. എന്റെ വിവാഹനിശ്ചയത്തിന് അവന്‍ എത്തിയിരുന്നു. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന്‍ പറഞ്ഞിരുന്നുവെന്നായിരുന്നു വിശാഖ് സുബ്രഹ്മണ്യം അറിയിച്ചിരുന്നത്.