Latest News

പ്രണവിനെ രംഗങ്ങള്‍ പറഞ്ഞ് ഡയറക്റ്റ് ചെയ്ത് മോഹന്‍ലാല്‍; വൈറലായി  ബറോസിന്റെ  ലൊക്കേഷന്‍  വീഡിയോ

Malayalilife
 പ്രണവിനെ രംഗങ്ങള്‍ പറഞ്ഞ് ഡയറക്റ്റ് ചെയ്ത് മോഹന്‍ലാല്‍; വൈറലായി  ബറോസിന്റെ  ലൊക്കേഷന്‍  വീഡിയോ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബറോസ്'. പ്രഖ്യാപിച്ചത് മുതല്‍ ചിത്രം സംബന്ധിക്കുന്ന അപ്ഡേറ്റുകള്‍ വളരെ ആവശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനില്‍ നിന്നും പുറത്തുവിട്ട ഒരു ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു. എന്നാല്‍ ബറോസില്‍ കാമറയ്ക്ക് മുന്നിലാണോ പിന്നിലാണോ പ്രണവ് എന്നായിരുന്നു ആരാധകരുടെ സംശയം. 

ഇപ്പോഴിതാ ബറോസ് സിനിമ ലോക്കേഷനില്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഒരു വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. 

ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്.പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസാണ് 'ബറോസ്' നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

pranav location video barroz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES