Latest News

 ജിബൂട്ടി, തേര് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രഭുദേവയെ നായകനാക്കി തമിഴ് ചിത്രമൊരുക്കാന്‍ സംവിധായകന്‍ എസ് ജെ സിനു; ബ്ലൂ ഹില്‍ നൈല്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രം ബിഗ്ബഡ്ജറ്റില്‍

Malayalilife
  ജിബൂട്ടി, തേര് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രഭുദേവയെ നായകനാക്കി തമിഴ് ചിത്രമൊരുക്കാന്‍ സംവിധായകന്‍ എസ് ജെ സിനു; ബ്ലൂ ഹില്‍ നൈല്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രം ബിഗ്ബഡ്ജറ്റില്‍

ജിബൂട്ടി, തേര് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രഭുദേവയെ നായകനാക്കി തമിഴ് ചിത്രമൊരുക്കാന്‍ സംവിധായകന്‍ എസ് ജെ സിനു. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന തമിഴ് ചിത്രം ബ്ലൂ ഹില്‍ ഫിലിംസ് ആണ് ഒരുക്കുന്നത്.

ബ്ലൂ ഹില്‍ നൈല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മ്മാണം. തേരിന്റെ രചന നിര്‍വഹിച്ച ദിനില്‍.പി.കെ ആണ് കഥയും തിരക്കഥയും . ബ്ലൂ ഹില്‍ നൈല്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രം ബിഗ്ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

ഉപ്പും മുളകും എന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം സിനിമയിലേക്ക് എത്തിയ എസ്.ജെ.സിനു ഒരുക്കിയ രണ്ടും ചിത്രത്തിലും അമിത് ചക്കാലക്കല്‍ ആണ് നായകന്‍. പ്രഭുദേവ ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമെന്നാണ് വിവരം. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പി .ആര്‍ .ഒ : പ്രതീഷ് ശേഖര്‍.

Read more topics: # പ്രഭുദേവ
prabhudeva movie s j sinu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES