വയനാട് ദുരിതബാധിതര്‍ക്ക് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.
25 പേര്‍ക്ക് ഞാന്‍ സ്ഥലം നല്‍കും.. കേരളമാണ് തിരിച്ചുവരും..; വയനാടിനെ ചേര്‍ത്തുപിടിച്ച് നടന്‍ രതീഷ് കൃഷ്ണന്‍
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങുമായി നടന്‍ രതീഷ് കൃഷ്ണന്‍. വയനാടിലെ ദുരന്തബാധിതര്‍ക്ക് സ്ഥലം നല്‍കാന്‍ തയാറാണ് എന്നാണ് രതീഷ് അറിയിച്ചിരിക്കുന്നത്. ഇടുക്കിയിലുള്ള തന്റെ സ്ഥലം ദുരിതബാധിതര്‍ക്ക് നല്‍കും എന്നാണ് രതീഷ് കൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.
''വയനാടിന്റെ അവസ്ഥ കണ്ടിട്ട് തനിക്ക് ഒന്നും ചെയ്യാതിരിക്കാന്‍ ആകുന്നില്ല. ഇടുക്കി വാഗമണ്ണിനടുത്ത് പശുപ്പാറയില്‍ ഞങ്ങള്‍ക്ക് നാല് ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ ഒരേക്കര്‍, 25 അര്‍ഹതപ്പെട്ടവര്‍ക്കായി 4 സെന്റ് വീതം കൊടുക്കാന്‍ ആഗ്രഹമുണ്ട്. ഇത് കേരളമാണ്, നമ്മള്‍ തിരിച്ചുവരും'' എന്നാണ് രതീഷ് കൃഷ്ണന്‍ സോഷ്യല്‍ മീഡിയ ലൈവില്‍ എത്തി പറഞ്ഞത്.
അതേസമയം, മലയാളത്തിലും അന്യഭാഷകളിലെയും നിരവധി സിനിമാ താരങ്ങളാണ് വയനാടിന് സഹായവുമായി എത്തുന്നത്. ഒരു കോടി രൂപ നല്‍കുമെന്നാണ് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയും മകനും നടനുമായ രാം ചരണും ചേര്‍ന്ന് പ്രഖ്യാപിച്ചത്. കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും, ജോജു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു