Latest News

ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബുവായി സൈജു കുറിപ്പ്; സംവിധായകന്‍ സിദ്ധിഖിന്റെ ചരമദിനത്തില്‍ പൊറാട്ടുനാടകം റിലീസിന്

Malayalilife
ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബുവായി സൈജു കുറിപ്പ്; സംവിധായകന്‍ സിദ്ധിഖിന്റെ ചരമദിനത്തില്‍ പൊറാട്ടുനാടകം റിലീസിന്

എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിച്ച് നവാഗതനായ നൗഷാദ്‌സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. യശ:ശരീരനായ സംവിധായകന്‍ സിദ്ദിഖിന്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോണ്‍'ഈ ചിത്രത്തിലുടനീളം നിദ്ദിഖിന്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളില്‍ ഉണ്ടായിരുന്നു.

സിദ്ദിഖിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് ഒമ്പതിന് തന്നെ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് അദ്ദേഹത്തോടുള്ള ആദര സൂചകവുമായിട്ടാണ്.കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

ഈ നാടുകളില്‍ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ,ഇന്‍ഡ്യയുടെ രാഷ്ടീയ സാമൂഹ്യാ,സ്ഥിതിഗതികള്‍ തികച്ചും ആക്ഷേപഹാസ്യ ത്തിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.

ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.സൈജുക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, ഷുക്കൂര്‍ വക്കീല്‍,ബാബു അന്നൂര്‍, രാജേഷ് അഴീക്കോട്, സൂരജ് തേലക്കാട്, അനില്‍ ബേബി, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്രാ ഷേണായ്, ചിത്രാ നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന്‍, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കോ-പ്രൊഡ്യൂസര്‍ - ഗായത്രി വിജയന്‍. 
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - നാസര്‍ വേങ്ങര .
മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങളിലൂടെയും ഏറെ ജനപ്രിയമായ ബഡായി ബംഗ്‌ളാവ് എന്ന പരമ്പരയുടെ രചയിതാവുമായ സുനീഷ് വാരനാടാണ് ഈ ചിത്രത്തിന്റെ തിരക്കഥരയിക്കുന്നത്.
ഗാനങ്ങള്‍ - ബി.കെ. ഹരിനാരായണന്‍, ഫൗസിയ അബുബേക്കര്‍
സംഗീതം - ഗോപി സുന്ദര്‍
നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു
കലാ സംവിധാനം- സുജിത് രാഘവ്.
മേക്കപ്പ് - ലിബിന്‍ മോഹന്‍
കോസ്റ്റ്യും - ഡിസൈന്‍ സൂര്യ രാജേശ്വരി 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍. - അനില്‍ മാത്യൂസ്
പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് - ആന്റെണി കുട്ടമ്പുഴ
നിര്‍മ്മാണ നിര്‍വ്വഹണം - ഷിഹാബ് വെണ്ണല
വാഴൂര്‍ ജോസ്.

porattu nadakam movie released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES