ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും 2022ലാണ് ഇരട്ട കുട്ടികള്‍ ജനിച്ചത്. ഉയിര്‍, ഉലകം എന്നാണ് മക്കളുടെ പേര്. മക്കള്‍ക്കൊപ്പം ആദ്യ പൊങ്കല്‍ ആഘോഷിച്ചിരിക്കുകയാണ് താര ദമ്പതികള്‍. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
'നിങ്ങള്‍ക്കും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഈ ലോകത്തെ എല്ലാ സന്തോഷങ്ങളും നേരുന്നു.' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയും മക്കളും ഉണ്ട്. എന്നാല്‍ കുട്ടികളുടെ മുഖം മറച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.