ഇന്ത്യന്‍ സിനിമകളില്‍ രാഷ്ട്രീയ സിനിമകള്‍ ഏറെയും സമ്മാനിച്ച വര്‍ഷമാണ് 2019. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറേയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള താക്കറേ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നിവ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസിന് തയ്യാറായി നില്‍ക്കുന്നു.
ഇതിനിടയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക് നിര്‍മ്മിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. വിവേക് ഒബ്റോയ് ആണ് മോഡിയായി എത്തുന്നത്. ഇതോടെ സിനിമയിലേക്ക് രാഷ്ട്രീയം കടന്നു വന്നിരിക്കുകയാണ്. കോണ്‍ഗ്രസിനെ കളിയാക്കിയുള്ള ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയും, നവാസുദ്ദിന്‍ സിദ്ദ്ഖി നായകനായ താക്കറെയും ഇന്ത്യന്‍ പൊളിറ്റിക്‌സിന്റെ നേര്‍ സാക്ഷ്യവുമായി എത്തിച്ചപ്പോള്‍ മോഡിയുടെജീവിത കഥ പറയാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. എന്നാല്‍ സിനിമാ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മോഡിയെ പരിഹസിച്ച് രംഗത്തെത്തി. വിവേകിന്റെ വില്ലന്‍ വേഷത്തിനും കോമഡി വേഷത്തിനും ഒപ്പം മോഡിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് രാഹുലിന്റെ ട്രോള്‍.
ഇരുവരും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്ന് ക്യാപ്ഷനും നല്‍കി. മോഡിയുടെ ജീവിതത്തിലെ ചില ചിത്രങ്ങള്‍ പങ്കു വച്ച് ആ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. പി.എം നരേന്ദ്ര മോഡി എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലടക്കം 23 ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്.എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.