Latest News

പിഷാരടി മുകേഷ് കൂട്ടുകെട്ട് പിന്നെയും ഏറ്റെടുത്ത് ആരാധകർ; പങ്കുവച്ച വീഡിയോ വൈറൽ

Malayalilife
പിഷാരടി മുകേഷ് കൂട്ടുകെട്ട് പിന്നെയും ഏറ്റെടുത്ത് ആരാധകർ; പങ്കുവച്ച വീഡിയോ വൈറൽ

മുകേഷ് എന്ന കോമഡി നടന്റെ ഹാസ്യങ്ങൾ ഇപ്പോൾ മിന്നുന്ന പോലെ കാണാൻ കഴിയുന്ന ഒരു ഷോയാണ് ബഡായ് ബംഗ്ലാവ്. അതിലെ മുകേഷ് പിഷാരടി കൂട്ടുകെട്ട് ഏതു മലയാളി പ്രേക്ഷകർക്കാണ് ഇഷ്ടമല്ലാത്തത്. അതിലെ അമ്മായിയും ആര്യയുമൊക്കെ ഒപ്പം ഇവരുമാകുമ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കു ഒരു ആഘോഷം തന്നെയാണ്. ഇപ്പോൾ മുകേഷും പിഷാരടിയും ഒരുമിച്ചുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലാലും മകനും ചേര്‍ന്ന് സംവിധാനം ചെയ്ത സുനാമി ടീസറിലെ ഇവരുടെ രസകരമായ സംഭാഷണമാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിലീപും ഇന്നസെന്റും ഒരുമിച്ചുളള ആദ്യ ടീസറിന് പിന്നാലെയാണ് സുനാമിയുടെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോൾ പറഞ്ഞ നാലുപേരും കോമേഡിയുടെ രാജാക്കന്മാരാണ്. മുകേഷ്, ഇന്നസെന്റ്, ദിലീപ് എന്നിവരുടെ കോമെടികൾ പ്രേക്ഷകർ കുറച്ച വർഷങ്ങളായി സിനിമയിൽ ആസ്വദിക്കുകയാണ്. പക്ഷേ പിഷാരടി കൂടുതൽ മിന്നിയതു മിനിസ്ക്രീനിലാണ്. ഒപ്പം സൊസിലെ മീഡിയയിൽ നല്ല അടിപൊളി ക്യാപ്ഷനുകൾക്കും ഇടയ്ക്കിടെ ട്രെൻഡിങ്ങിൽ ആകാറുണ്ട് പിഷാരടി. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ മുളുനീള എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സുനാമി. പാണ്ട പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്ത്, നിഷ മാത്യൂ, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

മാര്‍ച്ച് 11നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ഇനിയുമൊരു ഹിറ്റ് പ്രദീക്ഷിച്ചിരിക്കുകയാണ് ആരാധകർ. 

pisharody mukesh video viral post malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES