Latest News

തെരുവില്‍ അലയുന്നവര്‍ക്ക് ഹോട്ടലില്‍ വിരുന്ന് നല്‍കി വിജയ് ആന്റണി; നടന്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്പിയത് ബിച്ചഗാഡു 2 വിന്റെ വിജയത്തിന് പിന്നാലെ

Malayalilife
തെരുവില്‍ അലയുന്നവര്‍ക്ക് ഹോട്ടലില്‍ വിരുന്ന് നല്‍കി വിജയ് ആന്റണി; നടന്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്പിയത് ബിച്ചഗാഡു 2 വിന്റെ വിജയത്തിന് പിന്നാലെ

വിജയ് ആന്റണി നായകനായി എത്തിയ പുതിയ ചിത്രമാണ് പിച്ചൈക്കാരന്‍ 2. പിച്ചൈക്കാരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രം ഈ മാസം 19നാണ് തീയറ്ററില്‍ എത്തിയത്.തമിഴില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും തെലുങ്കില്‍ മികച്ച പ്രതികരണം നേടി മുന്നോട്ടുകുതിക്കുകയാണ് ചിത്രം.ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ബിച്ചഗാഡു 2 എന്ന പേരിലാണ് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെത്തിയത്.

സിനിമയുടെ ഈ വിജയം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് വിജയ് ആന്റണിയും സംഘവും. ആന്ധ്ര ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജാമുന്‍ഡ്രിയിലായിരുന്നു ബിച്ചഗാഡു 2 ടീമിന്റെ വിജയാഘോഷം.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രം വിജയിച്ചതിന്റെ സന്തോഷത്തില്‍ കഴിഞ്ഞയാഴ്ച തിരുപ്പതിയിലെ ഭിക്ഷാടകര്‍ക്ക് വിജയ് ആന്റണി ചെരിപ്പുകളും പുതപ്പുകളും വിതരണം ചെയ്തിരുന്നു.

തെരുവിലലയുന്ന ഒരുപറ്റം ആളുകള്‍ക്ക് മുന്തിയ ഒരു ഭക്ഷണശാലയില്‍ വെച്ച് വിരുന്ന് നല്‍കുകയായിരുന്നു വിജയ് ആന്റണിയും സംഘവും ചെയ്തത്. ഇതിന് പിന്നാലെയാണ് രാജാമുന്‍ഡ്രിയിലെ വിജയാഘോഷവും അദ്ദേഹം സംഘടിപ്പിച്ചത്. ഒമ്പത് ദിവസംകൊണ്ട് 16 കോടി രൂപയാണ് ബിച്ചഗാഡു 2 നേടിയത്. തെലുങ്കിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.

ഇതിന്റെ വീഡിയോ വിജയ് ആന്റണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിഥികള്‍ക്ക് താരം തന്നെയാണ് ഭക്ഷണം വിളമ്പിനല്‍കുന്നത്. ഇവര്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു അദ്ദേഹം.ഒമ്പത് ദിവസംകൊണ്ട് 16 കോടി രൂപയാണ് ബിച്ചഗാഡു 2 നേടിയത്.

വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2. 2016-ല്‍ അദ്ദേഹം നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. കാവ്യാ ഥാപ്പര്‍, രാധാ രവി, വൈ.ജി. മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ്, ദേവ് ഗില്‍, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pichaikkaran 2 success

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES