സൂപ്പര്‍സ്റ്റാറിനോടുള്ള തമിഴ് മക്കളുടെ ആരാധനയ്ക്കും സ്‌നേഹത്തിനും പരിധിയില്ല. അതാണല്ലോ രജനീകാന്തിന്റെ ഓരോ പുതിയ സിനിമ റിലീസിനെത്തുമ്പോഴും അവര്‍ തിയേറ്ററുകള്‍ പൂരപ്പറമ്പുകളാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രമായ 'പേട്ട'യുടെ റിലീസ് ദിവസമായ ഇന്ന് ചെന്നൈയിലെ വുഡ്ലാന്‍ഡ്‌സ് തിയറ്ററില്‍ നടന്നത്.
രജനിയോടുള്ള കടുത്ത ആരാധനയില്‍ സ്വന്തം വിവാഹം തിയേറ്ററില്‍ വച്ചു നടത്തുകയായിരുന്നു ഒരു കട്ട ഫാന്‍. അന്‍പരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയില്‍ വിവാഹിതരായത്. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകര്‍ക്ക് സദ്യയും ഒരുക്കിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'പേട്ട'യില്‍ വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബിസിംഹ തുടങ്ങി വന്‍താരനിര അണിനിരക്കുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.