2020 തൊട്ടു മലയാളികൽ ഒന്നാകെ കാത്തിരിക്കുന്ന ഒരു കുഞ്ഞാണ് പേർളി ശ്രീനിഷ് ദമ്പതികളുടെ കുഞ്ഞിനെ. ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട ഗര്‍ഭിണിമാരില്‍ ഒരാള്‍ നടിയും അവതാരകയുമായ പേളി മാണിയാണ്. താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യകണ്മണി വരുമെന്നുമുള്ള വിവരം പറഞ്ഞത് മുതല്‍ പേളിയുടെ പിന്നാലെയാണ് എല്ലാവരും. മാർച്ചിലാണ് ബേബി വരുന്നത് എന്നൊക്കെ പേർളി നേരത്തെ തന്നെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം എല്ലാ ദിവസവും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോൾ ഭയങ്കര മനോഹരമായ വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വെളുപ്പാങ്കാലം നാല് മണിക്ക് കുഞ്ഞ് വയറ്റിൽ കിടന്നു ചവിട്ടുന്ന മനോഹരമായ വീഡിയോ ആണ് പേർളി പങ്കുവച്ചിരിക്കുന്നത്. ആരാണ് എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചതെന്ന് പറയാമോ? എന്ന് ചോദിച്ച് കൊണ്ടാണ് പേളി വീഡിയോ പങ്കുവെച്ചത്. ഇപ്പോൾ ഗർഭകാലത്തിന്റെ ഒൻപതാം മാസത്തിലാണ് താരം. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പിറക്കുകയും ചെയ്യും. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം കാത്തിരിക്കുന്നത്. ഇതിനിടെ തന്റെ കുടുംബത്തിലുണ്ടായ മറ്റൊരു സന്തോഷത്തെ കുറിച്ച് കൂടി പേളി വെളിപ്പെടുത്തിയിരുന്നു. സഹോദരി റേച്ചല്‍ മാണി വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്തയുമായിട്ടാണ് പേളി മാണി ഈ ദിവസങ്ങളില്‍ രംഗത്ത് വന്നത്. റൂബന്‍ ബിജിയാണ് വരന്‍. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ വിവാഹനിശ്ചയത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ പേജില്‍ വൈറലാവുകയാണ്. നിറവയറ് കൊണ്ട് ചടങ്ങില്‍ തിളങ്ങി നിന്നത് പേളിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമായിരുന്നു. ആ വീഡിയോ ഒക്കെ തന്നെ വൈറൽ ആയിരുന്നു.
ബിഗ് ബോസിലൂടെ ഒന്നിച്ച താരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങളായ പേർളിയും ശ്രീനിഷും. ഇവിടെ നിന്നാണ് താരങ്ങൾ കല്യാണത്തിലേക്ക് വന്നത്. രണ്ടു മതക്കാരാണെങ്കിലും ഇവരുടെ വീട്ടുക്കാർ അനുവദിച്ച കല്യാണമായിരുന്നു. രണ്ടു രീതിയിലും കല്യാണം നടത്തിയതായിരുന്നു പ്രത്യേകത. ലോക്ഡൗണില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞ് കൂടി വരികയാണെന്നുള്ള കാര്യം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചതും.