തെന്നിന്ത്യന്‍ താരം നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ വച്ചാണ് പേളി മാണി തന്റെ ഇഷ്ടതാരത്തെ കണ്ടത്.ഐശ്വര്യ റായ് ബച്ചന്‍, നയന്‍താര, ചിയാന്‍ വിക്രം തുടങ്ങി നിരവധി താരങ്ങള്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സൈമ അവാര്‍ഡ്‌സിന്റെ അവതാരകയായി പേളി മാണിയും എത്തിയിരുന്നു.
'എന്റെ 'പിഞ്ച് മീ' നിമിഷം, വണ്‍ ആന്‍ഡ് ഓണ്‍ലി നയന്‍താരയ്‌ക്കൊപ്പം. ആദ്യമായാണ് അവരെ നേരില്‍ കാണുന്നത്. ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീര്‍,' എന്നാണ് പേളി കുറിച്ചത്.
സെപ്റ്റംബര്‍ 15ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ വിഘ്‌നേഷിനൊപ്പമാണ് നയന്‍താര എത്തിയത്. അവാര്‍ഡ് ദാന ചടങ്ങില്‍ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നയന്‍താര സ്വീകരിച്ചു
സെപ്റ്റംബര്‍ 15ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ വിഘ്‌നേഷിനൊപ്പമാണ് നയന്‍താര എത്തിയത്.ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെ നെറ്റിയില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും എത്തിയത്. സുതാര്യമായ കറുത്ത സാരിയായിരുന്നു നയന്‍താരയുടെ വേഷം. എംബ്രോയിഡറി വര്‍ക്ക് ചെയ്ത ബ്ലൗസാണ് സാരിയ്ക്ക് ഒപ്പം അണിഞ്ഞത്. കറുത്ത സ്യൂട്ടില്‍ വിഘ്നേഷ് ശിവനും തിളങ്ങി.