നിലപാടുകളുടെ രാജകുമാരി എന്നാണ് പാര്‍വ്വതി തിരുവോത്തിന് മലയാളികള്‍ നല്കിയിരിക്കന്ന പേര്. കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ പാര്‍വതിയ്ക്ക് സാധിക്കുന്നതിനൊപ്പം മലയാള സിനിമയിലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടടക്കം ഉള്ള പല മാറ്റങ്ങള്‍ക്കും ഭാഗമാകാനും നടിക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോളിതാ മാതൃത്വം എന്ന കണ്‍സെപ്റ്റിനോടു തനിക്കുണ്ടായിരുന്ന ഒബ്‌സെഷനെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹെര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു പാര്‍വതി ഇക്കാര്യത്തെ കുറിച്ച് വാചാലരായത്.
എന്റെ മകളുടെ പേര് ഞാന്‍ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴു വയസ്സായ സമയത്ത് ഞാന്‍ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. 27-ാം വയസ്സില്‍ ഞാന്‍ അമ്മയോട് പറഞ്ഞു, പൊരുത്തപ്പെട്ടു ഒന്നും നടക്കുന്നില്ല. ഞാന്‍ മിക്കവാറും ദത്തെടുക്കുകയാവും അമ്മേ എന്ന്. എനിക്ക് ഒരു കുഞ്ഞു വേണമെങ്കില്‍ ഞാന്‍ ദത്തെടുക്കും.പക്ഷേ, ഇപ്പോ എന്നോട് ചോദിച്ചാല്‍ എനിക്കു ഡൗട്ടുണ്ട് അക്കാര്യത്തില്‍,' പാര്‍വതി പങ്ക് വച്ചതിങ്ങനെയാണ്.
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെര്‍ ഇന്ന് അര്‍ധരാത്രിയോടെ ഒടിടിയിലെത്തും. മനോരമ മാക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്.
രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.എ.ടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം തോമസ് ആആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ച്ചന വാസുദേവ് ആണ് തിരക്കഥ. ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ്, എഡിറ്റര്‍ - കിരണ്‍ ദാസ്, സംഗീതം- ഗോവിന്ദ് വസന്ത.