സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു. അമ്മയും ഡബ്യു.സി.സിയമായി നിലവിലുള്ള തര്‍ക്കത്തില്‍ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം സോഷ്യല്‍ മീഡിയയോട് വിടപറഞ്ഞ് മുങ്ങിയത്.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കരുത്തുറ്റ നിലപാട് എടുക്കുകയും മലയാള സിനിമയില്‍ വനിതാ താരങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പാര്‍വതി തിരുവോത്ത് ശ്രദ്ധിക്കപ്പെട്ടത്. അമ്മയിലെ വനിതാ സംഘടനയായി വുമണ്‍ ഉന്‍ സിനിമാ കളക്ടവീ രൂപീകരിച്ചും ദിലീപ് വിഷയത്തില്‍ അമ്മയ്‌ക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ പാര്‍വതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായിരുന്നു. ഇതിന് പിന്നാലെ കസബ സിനിമയില്‍ മ്മൂട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ തന്റെ സിനിമ കൂവിതോല്‍പ്പിക്കുന്ന ഘട്ടംവരെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന് ്‌നീണ്ടനാളത്തെ അവധിയെടുക്കുന്നു എന്ന് താരം പറഞ്ഞത്.
'ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും'' എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രളയത്തെ തുടര്‍ന്ന് പാര്‍വ്വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായി.
പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല.