വിനോദയാത്രയിലെ കുഞ്ഞു ഗണപതിയെ ആരും മറന്നുകാണില്ല. പാലും പഴവും കൈകളിലേന്തി എന്ന ഗാനം പാടി സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കൊച്ചുപയ്യന്‍. പാലും പഴമും കൈകളിലേന്തി എന്ന പാട്ടുപാടിയാണ് ഗണപതി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്.
തൊണ്ടകീറിയുള്ള കൊച്ചുഗണപതിയുടെ പാട്ട് അന്ന് തീയറ്ററുകളില്‍ ചിരി പടര്‍ത്തിയിരുന്നു. എന്നാല്‍ ആ പാട്ട് സിനിമയില്‍ ഉപയോഗിച്ചതിനു പിന്നില്‍ ഒരു കഥയുണ്ടെന്നു ഗണപതി പറയുകയാണു ഗണപതി. ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗണപതി ആ രഹസ്യം വെളിപ്പെടുത്തിയത്.
ഗണപതിയുടെ വാക്കുകള്‍ ഇങ്ങനെ: ' സിനിമയിലെ ആ ഭാഗം ക്രിയേറ്റ് ചെയ്തത് ശരിക്കും ഇന്നസെന്റ് ചേട്ടനാണ്. ഇന്നസെന്റ് ചേട്ടന്‍ ഏന്നോടു ചോദിച്ചു നിനക്ക് പാലും പഴമും എന്ന പാട്ട് അറിയാമോ? ഞാന്‍ അറിയാമെന്നു പറഞ്ഞു. കാരണം പണ്ട് വീട്ടലൊക്കെ ഈ പാട്ടുപാടി ചിലര്‍ വരുമായിരുന്നു. അപ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ ചോദിച്ചു. നിനക്കു മൊത്തം വരികള്‍ അറിയാമോ എന്ന്. ഇല്ല എന്നു പറഞ്ഞു. എന്നാല്‍ ശരി രണ്ടുവരി അറിഞ്ഞാല്‍ മതിയെന്നു ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ ക്രിയേറ്റ് ചെയ്യുന്നത്.'
ഇത്രയും കഥകളും പാട്ടുകളും അറിയാവുന്ന ഒരാളുണ്ടോ എന്നു സംശയം തോന്നും ഇന്നസെന്റ് ചേട്ടനോടു സംസാരിച്ചാലെന്നായിരുന്നു കഥ കേട്ട റിമിടോമിയുടെ മറുപടി. തുടര്‍ന്ന് പാലും പഴമും എന്ന വരികള്‍ വീണ്ടും ഗണപതി വേദിയില്‍ പാടി. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് ഗണപതി എത്തുന്നത്. ചിത്രം വൈകാതെ തീയറ്ററുകളിലെത്തും