ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 17
ദിലീപിന്റെ കവിൾ കടിച്ച് ഞെട്ടിച്ച കാവ്യ
മഞ്ജുവിനെ പോലും ഞെട്ടിക്കുന്ന രീതിയിൽ കാവ്യ എന്തു ചെയ്യുമെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല.
'വെളുക്കാൻ തേച്ചത് പാണ്ടാകരുത് കാവ്യേ....'
'ഒന്നും പറയാൻ പറ്റില്ല ദിലീപേട്ടാ..... ചെലപ്പൊ പാണ്ടായി വരാം...'
'എങ്കിൽ നിന്റെ കാര്യം പോക്കാണു മോളേ...' സ്നേപൂർവം ദിലീപിന്റെ ഭീഷണി.
'അങ്ങിനെ സംഭവിച്ചാൽ ഞാനെല്ലാം വിളിച്ച് ഫറഞ്ഞ് മൊബൈൽ രംഗങ്ങൾ പരസ്യപ്പെടുത്തും.'
ദിലീപ് വിശ്വാസം വരാതെ കാവ്യയെ നോക്കി. ദിലീപിന്റെ മുഖത്ത് വിടർന്ന വിവിധ വികാരങ്ങൾ കണ്ട് കാവ്യ പൊട്ടിച്ചിരിച്ചു.
'ഞാൻ വെറുതെ പറഞ്ഞതല്ലെ ദിലീപേട്ടാ... ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ മൊബൈൽ പരിശോധിച്ചോളു'
വേണ്ടടീ.... നിന്നെ മാത്രമെ എനിക്ക് വിശ്വാസമുള്ളു. പക്ഷെ, എനിക്കൊരു കാര്യം അറിയണം. നീ ഞെട്ടിക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം?'
മീശമാധവനിൽ' തിരക്കഥയിൽ ഇല്ലാത്തതു ചെയ്തത് ഓർമയുണ്ടോ? അതുപോലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യിൽ ഞാനും അഭിനയിക്കും.'
'ഓകെ, നിനക്കതിനുള്ള ധൈര്യമുണ്ടോന്ന് കാണാലോ' ദിലീപ് കാവ്യയെ വെല്ലുവിളിച്ചു പ്രോത്സാഹിപ്പിച്ചു.
വെള്ളരിപ്രാവിന്റെ ലൊക്കേഷൻ ഇരുവർക്കും സ്വന്തം പ്രൊഡക്ഷൻ പോലെയായിരുന്നു. എല്ലാവരും അടുപ്പമുള്ളവർ.
ഷൂട്ടിങ് നാലഞ്ച് ദിലവം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ കവിളത്ത് സ്നേഹപൂർവം കടിക്കുന്ന രംഗം പ്ലാൻ ചെയ്തത്. ആ സിനിമ ദിലീപിനെ സംബന്ധിച്ച് നല്ല നടനിലേയ്ക്കുള്ള ദൂരമായിരുന്നു.
രണ്ട് മൂന്ന് റിഹേഴ്സലുകൾ കഴിഞ്ഞിട്ടും സീൻ ഓകെയായില്ലെന്നു സംവിധായകൻ സൂചിപ്പിച്ചു. കവിളിൽ ചുംബിക്കുന്ന രംഗത്തിന്റെ റിഹേഴ്സലാണ്. അവിടെ ഉള്ളവർക്ക് കാര്യം മനസിലായി. രണ്ടു പേർക്കും സൗകര്യം ചെയ്തു കൊടുക്കുകയാണ്.
'തിരക്കഥയിൽ ഇല്ലാത്തത് ചെയ്ത് ഞെട്ടിക്കുമെന്ന് പറഞ്ഞിട്ട്, ഞെട്ടിച്ചില്ലല്ലോ?'
''ഇപ്പോ ശരിയാക്കാം'' എന്നു പറഞ്ഞ് കാവ്യ ദിലീപിന്റെ കവിളത്ത് കടിച്ചുപറിച്ചു.
'ഓകെ..... ഇതുകൊള്ളാം.... ഇങ്ങിനെമതി' എന്ന് സംവിധായകന്റെ കമന്റ്.
ദിലീപിന് അത്ഭുതം. രഹസ്യമായി പലരും ചെയ്തിട്ടുണ്ടെങ്കിലും പരസ്യമായി ഇങ്ങിനെ കടിച്ചു പറിക്കാൻ കാവ്യയ്ക്ക് എങ്ങിനെ ധൈര്യം വന്നു. ഇത്തരമൊരു ഇമേജല്ല കാവ്യയ്ക്കുള്ളത്. ഈ രംഗം മഞ്ജു കണ്ടാൽ എന്താകും അവസ്ഥ? ഒന്നാലോചിച്ചപ്പോൾ അതനുഗ്രഹമാണെന്നു വിചാരിച്ചു. കാര്യങ്ങൾ പറയാതെ തന്നെ മഞ്ജു മനസിലാക്കുമല്ലോ'
ദിലീപ് അക്കുവിനെ വിളിച്ച് പറഞ്ഞു. 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല'
സംവിധായകൻ ചിരിച്ചു. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് മുഖം കയ്യിലെടുത്ത് കവിളിൽ കടിക്കുന്ന രംഗം പല പ്രാവശ്യം എടുത്ത ശേഷമാണ് ഓകെയായത്.
ഇതുവച്ച് നല്ല പബ്ലിസിറ്റി കൊടുക്കാം. ഇങ്ങിനെ ഒരു രംഗം കണ്ടാൽ ദിലീപിന്റെയും കാവ്യയുടെയും ആരാധകർ തിക്കിതിരക്കി സിനിമകാണാൻ വരും. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ ദിലീപ് പറഞ്ഞു. 'എനിക്ക് നന്നായി വേദനിച്ചു. എന്തൊരു കടിയായിരുന്നു. നിനക്കപ്പോൾ ഭ്രാന്തായിരുന്നോ'
'ശരിക്കും ദിലീപേട്ടൻ എന്നെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്'
'നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു'
'എനിക്ക് കിട്ടിയ നിധിയാണ് ദിലീപേട്ടൻ അതിനി നഷ്ടപ്പെടാതെ നോക്കേണ്ടത് എന്റെ ആവശ്യമാണ്. '
'നിനക്കെന്നെ ഇപ്പോഴും വിശ്വാസമില്ലേ കാവ്യേ...'
'വിശ്വാസമില്ലെങ്കിൽ ഭർത്താവിനെ വേണ്ടെന്ന് വക്കുമോ? വിവാഹമോചനത്തിനു സമ്മതിക്കുമോ?'
'ശരിയാണ്, ഇനി നമ്മുടെ വിവാഹം കഴിയുന്നത് വരെ ഇത്തരം കാര്യം സംസാരിക്കണ്ട' ദിലീപ്.
'വിവാഹം എന്നു നടക്കും? മഞ്ജുചേച്ചിയുടെ സമ്മതത്തോടെ നമ്മുടെ വിവാഹം നടക്കില്ല'
'ആദ്യം നിന്റെ വിവാഹമോചനം പൂർത്തിയാവട്ടെ, ബാക്കി കാര്യം എനിക്ക് വിട്' മഞ്ജുവിന്റെ മനസ് താളം തെറ്റിക്കുന്ന രംഗമാണല്ലോ കവിളിൽ കടിക്കുന്ന രംഗം...' ഒരു ഭാര്യയും അത് സഹിക്കില്ല'
വിഷയം മാറ്റിക്കൊണ്ട് കാവ്യ പറഞ്ഞു.
'ഈ സിനിമയിലൂടെ ദിലീപേട്ടന് നല്ല നടനുള്ള അവാർഡ് ലഭിച്ചാലോ'
'ഏയ്... ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല, ഇതിലും നന്നായി അഭിനയിച്ച സിനിമകളുണ്ട്. അപ്പോഴൊന്നും കിട്ടാത്ത അവാർഡ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി'ക്ക് കിട്ടുമോ?'
'എന്ന് എന്റെ മനസ് പറയുന്നു'
'അത് നിനക്ക് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാണ്'
കാവ്യയുടെ പ്രാർത്ഥന ഫലിച്ചു.
സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും നല്ല നടനായി ദിലീപിനെ തെരഞ്ഞെടുത്തു. അതുകൊണ്ട് പെട്ടെന്ന് സിനിമ റിലീസ് ചെയ്തു. വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ ഹൈലൈറ്റിങ് രംഗം തമ്മിൽ ചുംബിക്കുന്നതായിരുന്നു. സിനിമാ പ്രസിദ്ധീകരണങ്ങളിലും പോസ്റ്ററുകളിലും കാവ്യ ദിലീപിന്റെ കവിളത്ത് കടിക്കുന്ന രംഗം വൈറലായി മാറി. കാവ്യയെ ഇഷ്ടപ്പെടുന്നവർക്ക് അത്തരം രംഗം ഇഷ്ടമായില്ല.
2011ലെ അവാർഡ് നേടിയം ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി 2010ലെ അവാർഡ് നേടിയ കാവ്യയുടെ ഗദ്ദാമ ഒരേവർഷം റിലീസ് ചെയ്തു. നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ട ദിലീപിന്റെയും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട കാവ്യയുടെയും സിനിമകൾ ഒരേവർഷം.... രണ്ടു സിനിമകൾക്കും നല്ല അഭിപ്രായം. അതിൽ ഹിറ്റ് എന്റെ വലിയ ആഗ്രഹമായിരുന്നു ദിലീപേട്ടന് ഒരു സ്റ്റേറ്റ് അവാർഡ് കാവ്യ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞു.
പക്ഷെ, എനിക്ക് വേണ്ടത് നാഷണൽ അവാർഡാണ്. ആ വഴിക്കാണ് എന്റെ നോട്ടം. ഞാനത് നേടിയെടുക്കും.
ഞാൻ പ്രാർത്ഥിക്കും. എന്റെ ദിലീപേട്ടന് വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കേണ്ടത്.
കാവ്യയുടെ കണ്ണുകളിലേയ്ക്ക് നോക്കി ദിലീപ് പുഞ്ചിരിച്ചു.
എന്താ ഒരു കള്ളച്ചിരി.
ഒരു നല്ല പെണ്ണിനെയാണല്ലോ നിന്റെ ഭർത്താവിൽ നിന്നും ഞാൻ തട്ടിയെടുത്തത്.
അതെങ്ങിനെ ശരിയാകും? സത്യത്തിൽ ദിലീപേട്ടനിൽ നിന്നും ആയാളല്ലേ എന്നെ കൊണ്ടുപോയത്, ഇനി ഈ വർഷം തന്നെ വിവാഹമോചനക്കേസ് വിധിയാകും. അപ്പോൾ ആരെയും പേടിക്കേണ്ടല്ലോ
നമുക്കിടയിൽ മഞ്ജു ഉണ്ടെന്ന് മറക്കരുത്.
അതോർത്തപ്പോൾ കാവ്യയുടെ സന്തോഷം മാഞ്ഞു.
നീ പേടിക്കേണ്ട. എന്തു സംഭവിച്ചാലും നിന്നെ ഒഴിവാക്കി കൊണ്ട് ഒരു ജീവിതം എനിക്കില്ല. കാര്യങ്ങൾ തുറന്നു സംസാരിക്കും. രണ്ടുപേർക്കും എന്റെ ഭാര്യയായി ജീവിക്കാൻ കഴിയില്ലെങ്കിൽ അവൾ ഒഴിവാകും. തീർച്ച.
കാവ്യ അതിന് പ്രതികരിച്ചില്ല. പക്ഷെ, കാവ്യയുടെ മനസ് വല്ലാതായിരുന്നു. ദിലീപേട്ടൻ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിലോ? എല്ലാവരും അംഗീകരിച്ച ഭാര്യയാണ് മഞ്ജുചേച്ചി. അവർക്ക് ഒരു മകളുണ്ട്. കുടുംബജീവിതത്തിന് വേണ്ടിയാണ് അഭിനയം മാത്രമല്ല, നൃത്തം പോലും ...
കൂടുതൽ ചിന്തിച്ചപ്പോൾ തലവെട്ടിപ്പൊളിയുന്ന വേദന. വരുന്നതുവരട്ടെ. എന്നുവിചാരിച്ച് സമാധാനിച്ചു.
അതിനിടയിൽ ജോഷി, മമ്മൂട്ടി, പ്രിയനന്ദൻ തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചു. അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനാണു ദിലീപിന്റെ അഭിപ്രായം. അതുകൊണ്ട് നല്ല കുറച്ച് സിനിമകളിലാണ് കാവ്യ ശ്രദ്ധിച്ചത്. അതേസമയം പാട്ടുകൾ എഴുതാൻ കാവ്യ ശ്രമിച്ചു. പാട്ടുകൾ സിഡിയാക്കി ഇറക്കാം എന്ന ആത്മവിശ്വാസം.
ഒരുദിവസം ദുഃഖിതനായി ദിലീപിനെ കണ്ടു. കാണം ചോദിച്ച കൂട്ടത്തിൽ മഞ്ജു പലതും അറിഞ്ഞിരിക്കുന്നു എന്നു സൂചിപ്പിച്ചു. കവിളിൽ കടിക്കുന്ന രംഗമാണ് പ്രശ്മനായത്. ഒരു നായിക നിടയും നടനും തമ്മിലുള്ള വെറും ബന്ധമല്ല, അത്തരം ഒരു സീനിൽ തോന്നുക. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ കാരണം അവർക്കറിയണമായിരുന്നു. സിനിമയിൽ അത്തരമൊരു രംഗം അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഒഴിഞ്ഞുമാറാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് ദിലീപ് തത്കാലം രക്ഷപെട്ടു.
എന്നാൽ, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം ജീവിതം തുടരുകയായിരുന്നു മഞ്ജു. ഒന്നുകിൽ രക്ഷപെടണം. അല്ലെങ്കിൽ മരിക്കണം. മരണത്തെ സ്വീകരിച്ചാൽ അത് ദിലീപിന്റെ വിജയമാകും. പിന്നീട് അയാൾക്ക് ഇഷ്ടം പോലെ ജീവിക്കാല്ലോ. രഹസ്യങ്ങൾ പരസ്യമാകാതിരിക്കാൻ ദിലീപ് മഞ്ജുവിനെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോയില്ല. തനിയെ പുറത്തുപോകാനോ സുഹൃത്തുക്കളെ കാണാനോ അനുവാദവും നിഷേധിച്ചു. ദിലീപിനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മുതൽ മഞ്ജുവിന് തിരിച്ചടി നൽകാനുള്ള കാര്യങ്ങൾ കരുതിവെച്ചു. അതെല്ലാം സെന്റിമെന്റ്‌സ് കിട്ടുന്ന രീതിയിൽ നൽകുകയും വേണെമെന്ന് നിർബന്ധമായിരുന്നു.
മഞ്ജുവിനെ കൊടുക്കാനുള്ള ശിക്ഷ മകളിലൂടെയായിരിക്കണം എന്നും ചിന്തിച്ചു. അതിനു വേണ്ടി ദിലീപിന്റെ മകളെ അമ്മയിൽ നിന്നും അകറ്റി നിർത്താനും, അവരൊരു മോശം സ്ത്രീയാണെന്ന് മകളെക്കൊണ്ട് പറയിപ്പിക്കാനും തന്ത്രങ്ങൾ ഒരുക്കി. തൽക്കാലം അതൊന്നും വേണ്ടിവരില്ലെങ്കിൽ പോലും കാവ്യയുടെ കാര്യമറിയുമ്പോൾ പൊട്ടിത്തെറി ഉണ്ടാകാം. അന്ന് ഒറ്റപ്പെടേണ്ടെത് മഞ്ജു മാത്രമായിരിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു.
ഒടുവിൽ ദിലീപ് കാത്തിരുന്ന ഒരു ദിനം വന്നുചേർന്നു. നിശാലും കാവ്യാമാധവനും തമ്മിലുള്ള വിവാഹബന്ധം അവസാനിച്ചു. കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു