ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 22
പല്ലിശ്ശേരി
മഞ്ജു വാര്യരും ദിലീപും ഗുരുവായുരമ്പലത്തില്‍
വിവാഹ മോചനക്കേസ് തുടരുന്നതിനിടയില്‍ ദിലീപും മഞ്ജു വാര്യരും തിരക്കിലായിരുന്നു. തിരക്കിനിടയില്‍ ഇരുവരും ഗുരൂവായൂരമ്പലത്തില്‍ എത്തി വഴിപാടുകള്‍ കഴിച്ചുയ അതറിഞ്ഞ ഒരു വിഭാഗം ഏറെ സന്തോഷത്തിലായിരുന്നു. അവര്‍ പരിചയമുള്ളവരെയെല്ലാം വിളിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചു.
ദിലീപേട്ടനും മഞ്ജു ചേച്ചിയും ഒരുമിച്ച് വന്ന് ഗുരൂവായുരമ്പലത്തില്‍ തുലാഭാരം നടത്തി.
എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്ത. കേട്ടവര്‍ കേട്ടവര്‍ തങ്ങള്‍ക്ക് പരിചയുമുള്ളവരെ വാട്‌സ് ആപ്പിലൂടെ വിവരം അറിയിച്ചു. അങ്ങിനെ ദിലീപും മഞ്ജുവാര്യരും ഒരുമിച്ചു വന്നു ഗുരുവായൂരമ്പലത്തില്‍ പ്രവാസി വാര്‍ത്ത്‌യ്ക്കു പ്രചാരം ലഭിച്ചു.
എന്നാല്‍ സത്യാവസ്ഥ അതായിരുന്നില്ല. രണ്ടു പേരും ഒരുമിച്ചായിരുന്നില്ല. ഗുരുവായിരമ്പലത്തില്‍ വന്നത്. ദിലീപ് മകള്‍ മീനാക്ഷിയോടൊപ്പവും മഞ്ജു വാര്യര്‍ അമ്മ ഗിരിജാ വാര്യരോടൊപ്പവുമാണ് ഗുരുവായൂരില്‍ വന്നത്.
ദിലീപിന് തിരക്കിന്റെ നാളുകളായിരുന്നു. സിനിമാഭിനയം കൂടാതെ ചലച്ചിത്ര നിര്‍മ്മാണം വിതരണം, തീയറ്റര്‍ ഉടമ, ഹോട്ടല്‍ മുതലാളിയായി തിരക്കോടു തിരക്ക്. എല്ലായിടത്തും നേരിട്ടു തന്നെ ദിലീപിന്റെ സാമിപ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാ രംഗത്തും വന്‍ വിജയം വരിക്കാന്‍ കഴിഞ്ഞത്.
സ്വന്തം പരിശ്രമം കൊണ്ടാണ് വലിയ സാമ്പത്തിക നിലയിലെത്തിയയെങ്കിലും പല നടീനടന്മാരെയും വിറപ്പിച്ചു നിര്‍ത്താനുള്ള സൂത്രങ്ങളും തെളിവുകളും ദിലീപിന്റെ പക്കല്‍ ഉണ്ടായിരുന്നു. ആരെങ്കലും തനിക്കെതിരെ നീങ്ങുന്നു പക്ഷം അതൊക്കെ ജനങ്ങള്‍ക്കു മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുട മുന്നിലും കാണിക്കുമെന്ന് തമാശയും ഗൗരവത്തോടെയും പറഞ്ഞിരുന്നു,
അതുകൊണ്ട് കലയ്യിലുള്ളതൊന്നും നഷ്ടപ്പെടാതെ മറ്റെല്ലാം വെട്ടിപ്പിടിക്കുന്നതിനിടയിലാണ് വിവാഹമോചനത്തിനു കേസ് കൊടുത്തത്. അത് എത്രയും വേഗം വധിയാകുന്നതിനു വേണ്ടി തൃശ്ശൂര്‍ കോടതിയില്‍ നിന്നും കേസ് എറണാകുളത്തെ കുടുംബ കോടതിയിലേക്കു മാറ്റി.
മഞ്ജുവുമായി ഒരു ഒത്തുതീര്‍പ്പും വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകള്‍ മീനാക്ഷിയെ തന്റെ ഒപ്പം നിര്‍ത്താനുള്ള കളികള്‍ കളിച്ചു. കേടതിയില്‍ മകളുടെ മൊഴി അമ്മക്കെതിരാകുമ്പോള്‍ അമ്മയോടൊപ്പം മകളെ വിടാന്‍ കോടതി അനുവദിക്കില്ല. ഇതു തന്നെയായിരുന്നു ദിലീപിനും അത് കൊണ്ട് സര്‍വ്വ ഐശ്വര്യങ്ങളും ശത്രുവിനു തകര്‍ച്ചയും ഉണ്ടാകുന്നതിനു വേണ്ടിയും മറ്റുമായിരുന്നു ദിലീപ് ഗുരുവായൂരമ്പലത്തില്‍ പോയതെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ദിലീപ് ഗുരുവായൂരമ്പലത്തില്‍ എത്തിയ വാര്‍ത്ത അറിഞ്ഞത് മുതല്‍ മാധ്യമ പ്രവര്‍ത്തകരും ചാനലുകാരും അവിടെ എത്തി. എല്ലാവരോടും നല്ല വാക്കുകള്‍ പറഞ്ഞ് തന്റെ സിനിമ അപേക്ഷയോടെ തല്‍ക്കാലം സ്വതന്ത്രനായി. എന്തിനാണ് വഴിപാടകള്‍ ചെയ്തതെന്ന് ചോദ്യത്തിനു മാത്രം ദിലീപ് ഉത്തരം പറഞ്ഞില്ല. വിഷയം മാറാതെന്നോണം ചിലരുടെ തോളത്തു വന്നു തട്ടി ചിരിച്ചു കൊണ്ടു പറയും. അതൊന്നും പറയില്ല. പറഞ്ഞാല്‍ വഴിപാടിന്റെ ശക്തി നഷ്ടപ്പെടും.
അതെ, അതെ, ആര്‍ക്കിട്ട പണിയാനാണ് ഇവിടെ വന്നതെന്നു എല്ലാവര്‍ക്കും അറിയാം.
ഒരു പത്ര പ്രവര്‍ത്തകന്റെ സംസാരം ദിലീപിനിഷ്ടമായി
എങ്കില്‍ പിന്നെ എന്നോടു ചോദിക്കാത നിങ്ങള്‍ക്കിഷ്ടമുള്ളത് എഴുതക്കോളൂ.
ഒരു ചോദ്യം കൂടി. മഞ്ജു ചേച്ചിയുമായി വേര്‍പിരിയും
അതൊന്നും കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്
മകളെക്കൊണ്ട് മഞ്ജു ചേച്ചിക്കെതിരെ മൊഴി കൊടുപ്പിച്ചതെന്തിനാണ്.
രഹസ്യ മൊഴിയില്‍ ഫറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി.
അപ്പോള്‍ ഞങ്ങള്‍ അറിഞ്ഞത് സത്യമാണല്ലോ? ദിലീപും നിങ്ങള്‍ക്കിടിക്ക് മകളെ വലിച്ചിഴക്കുതായിരുന്നു. വേര്‍ പിരിഞ്ഞാലും കുട്ടിയുടെ അച്ചനും അമ്മയും നിങങള്‍ ഇരുവരും മാത്രമാണ്. അവിടെ പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. അവരില്‍ ഒരാളുട തോളത്തു പിടിച്ചു നടന്നു കൊണ്ട് ദിലീപും പറഞഞു. വേര്‍ പിരിയല്‍ എനിക്ക് തീരെ താല്‍പ്പര്യമില്ല. പക്ഷെ ഞങ്ങള്‍ രണ്ടു പേര്‍ക്കും യോജിച്ചു പോകാന്‍ പറ്റാത്ത അവസ്ഥ വന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസ്സിലാകും. എന്നു പറഞ്ഞ് ദിലീപ് രക്ഷപ്പെട്ടു.
അതേ സമയം മഞ്ജുവാര്യര്‍ ഒരു ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയുമായി കഴിച്ചു കൂടി. പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മ്മാല്യ ദര്‍ശനം നടത്തി. രാത്രി അവസാന ചടങ്ങായ തൃപ്പുക കഴിഞ്ഞാണ് മഞ്ജു വാര്യരും അമ്മയും തൃശ്ശൂരിലെ വീട്ടിലേക്ക് പോയത്.
നിര്‍മ്മാല്യ ദര്‍ശനം മുതല്‍ ഓരോ പൂജകകും ഗുരുവായുരപ്പനെ തൊഴുതിരുന്നത് വ്യത്യസ്ത വസ്ത്രം ധരിച്ചായിരുന്നു. കസവ് സാരിയാണ് പകല്‍ ധരിച്ച് കറുത്ത ബ്ലൗസും കറുത്ത ബോര്‍ഡുള്ള സെറമസാരയുമായിരുന്നു രാത്രിയിലെ വേഷം.
വിഷാദ ഭാവത്തില്‍ ഭജനയിരുന്ന മഞ്ജുവാര്യര്‍ ഭജനയുടെ എല്ലാത്തരത്തിലുള്ള ചിട്ടകള്‍ പാലിച്ചു കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ദുഃഖങ്ങള്‍ ഇല്ലാതാക്കുന്നതിനു ആഗ്രഹങ്ങള്‍ സഫലീകരിക്കന്നതിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും തൊഴിലില്‍ അഭിവൃത്തിക്കും മറ്റുമായിട്ടായിരന്നു ഭജന.
ഉഷാ പൂജക്കും ഉച്ച പൂജക്കുമൊക്കെ നാലമ്പലത്തിനുപുറത്ത് ധ്യാന നിരതനായി വിഷ്ണു സഹ്രസ നാമം ജപിച്ച് നില്‍ക്കുകയായിരുന്നു മഞ്ജുവാര്യര്‍. ഉച്ച ഭക്ഷണം മാത്രമായിരുന്നു. വൈകുന്നേരം നാലര മണിക്ക് നട തുറന്നപ്പോള്‍ ഒറ്റയിടി പ്രദക്ഷിണവും നടത്തി.
ഏറെ മനസ്സും കണ്ണീരമായിട്ടാണ് മഞ്ജു വാര്യര്‍ അമ്പലത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഗുരുവായുരമ്പലത്തിന് മുമ്പില്‍ ചെലവഴിച്ചു. അതുനുശേഷം സന്തോഷവതിയായി കാണപ്പെട്ടു.
തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരെ പൂജയും പ്രാര്‍ത്ഥനയും കഴിയുന്നതുവരെ അകറ്റി നിര്‍ത്തി. തന്ത്രപൂര്‍വ്വം അവരില്‍ നിന്നും രക്ഷപ്പെടുമ്മെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ധനകാര്യം തരറപ്പിച്ചു പറഞ്ഞു.
ദിലീപിനെക്കുറിച്ച് മോശമായി ഞാനെന്നു പറയില്ല. നിങ്ങള്‍ക്കാവശ്യം നല്ലവാര്‍ത്തകളല്ലെ. സെന്‍സേഷനലായ വാര്‍ത്തകാണ് വേണ്ടതെന്നറിയാം. എന്നാല്‍ ആ രീതിയില്‍ ഒരു വാര്‍ത്തയും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്.
അത്തരം ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും എന്നാല്‍ ഗുരൂവായുരമ്പലത്തില്‍ വന്ന് തുലാഭാരവും മറ്റു വഴിപാടികളും നടത്തിച്ച് ദിലീപിനെ തിരിയിക്കില്ലെ എന്നു ചോദിച്ചു.
ഞാന്‍ എനിക്കും കുടുംബത്തിനും വേണ്ടിയാണ് ഇവിടെ പ്രാര്‍ത്ഥിച്ചതും ദിലീപേട്ടനും ഞാനും നിയമപ്രകാരം വേര്‍പിരിഞിട്ടില്ല. ഞാനൊരിക്കലും വേര്‍പിരയല്‍ ആഗ്രഹിച്ചിട്ടുമില്ല. ഞാന്‍ എന്റെ ഭര്‍ത്താവ് ഞങ്ങളുടെ മഖല്‍ മീനാക്ഷി, ഇതാണ് ഞങ്ങളുടെ കുടുംബം. ഈ കുടുംബത്തോടൊപ്പം ജീവിക്കാനും സന്തോഷിക്കാനുമാണ് എന്റെ ആഗ്രഹം. അതിനു സാധിക്കണമെന്നുമാണ് ഞാന്‍ വന്നത്.
എന്താണ് നിങ്ങള്‍ക്കിടയിലെ പ്രശ്‌നം.
ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷെ ഞങ്ങള്‍ക്കിടയില്‍ മറ്റൊരു സ്ത്രീ ഉണ്ടാകാന്‍ പാടില്ല.
അത് കാവ്യയാണോ
എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചാണ പറഞ്ഞത്.
മകളെ ദിലീപ് എതിരാക്കിയല്ലെ
ഇല്ല, മക്കള്‍ അച്ഛനും അമ്മയ്ക്കും അവകാശപ്പെട്ടതാണ് ഇണക്കങ്ങള്‍ പോലെ പിണക്കങ്ങളും ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാകും. പരഹരിക്കാവുന്ന പരിഹരിച്ചു മുന്നോട്ടു പോകും. അതിനു കഴിഞ്ഞില്ലെങ്കില്‍ വിധിക്കു വിട്ടു കൊടുക്കും. നന്ദി എന്നൊക്കെ പറഞ്ഞാലും ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ആരും മകളെ ഞങ്ങളില്‍ നിന്നും അകറ്റിയിട്ടില്ല.
പിന്നെ എന്തു കൊണ്ടാണ് മകള്‍ ദിലീപിന്റെ കൂടെ വന്നത്. അച്ഛന്റെ കടയെല്ലെ മകള്‍ വന്നത്. മോളെ എന്റെ കൂടെ വന്നത് എന്റെ അമ്മയല്ലേ. അങ്ങിനെ കണ്ടാല്‍ മതി. എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് മഞ്ജു വാര്യയും അമ്മയും വീട്ടിലക്ക് പോയി.
തങ്ങള്‍ തമ്മില്‍ ശത്രുതയില്ലെന്നും സൗന്ദര്യപ്പിണക്കം മാത്രമാണെന്നും മറ്റുള്ളവരെ ധരിപ്പിക്കാനാണ് മഞ്ജുവാര്യയും ദിലീപും ശ്രമിച്ചത്. അതു കൊണകള്ളത്തരമാണന്ന് ഇരുവരുരെയും ഇഷ്ടപ്പെന്നവര്‍ തിരിച്ചരിഞ്ഞു. ദിലീപിനേക്കാള്‍ പ്രശ്‌നക്കാര്‍ മഞ്ജുവാര്യരും മഞ്ജുവിനെ ഇല്ലാതാക്കാന്‍ ദിലീപും അവരുടതായ രീതിയില്‍ അടിയൊഴുക്കികള്‍ ഉണ്ടാക്കി#ിരുന്നു.
തനിക്കു ജനങ്ങളുടെ പിന്തുണ വേണ്ടുവേളമുണ്ടെന്നും മലയാള സിനിമയില്‍ മറ്റൊരു നായിക നടിക്കും ഇതുവരെ സാധിക്കാത്ത ആരാധികരുടെ കൂട്ടായ്മയുണ്ടെന്നും തെളിയിക്കുന്ന രീതിയിലായരുന്നു. കേരളത്തിന്റെ പല ഭാഗത്തും മഞ്ജുവാര്യരര്‍ ലഭിച്ച വരവേല്‍പ്പ്. ഒപ്പം തന്നെ മഞ്ജു വാര്യര്‍ ഫാന്‍സ് അസോസിയേഷന്‍ കൂടി നിലവില്‍ വന്നതോടെ ദിലീപിന്റെ കണക്കുട കൂട്ടലകള്‍ തെറ്റി. മഞ്ജു വാര്യര്‍ രണ്ടു കല്‍പ്പിച്ചാണ് ഇറങ്ങിയതെന്നു മനസ്സിലാക്കാന്‍ ദിലീപിനു രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. പല രീതിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും പൂര്‍വ്വാധികം ശക്തിയോടെ രംഗത്തു നില്‍ക്കുയാണ് മഞ്ജു. അതു കൊണ്ട് പുതിയ പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ദിലീപ്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചെയര്‍പേഴ്‌സണായിരുന്നു അനശ്വരന്‍ ജോഷിമ, മീര ചാള്‍സ്, ഷീലാ മനോഹര്‍, നീമ, പ്രീതി സന്തോഷ്, പാര്‍വ്വതി എന്നിവര്‍ ചര്‍ന്നാണ് മലാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ക്ക് ആദ്യമായി ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയത്. കേരളത്തിലെ സ്ത്രീകളുടെ ഇഷ്ട നായിക എന്ന രീതിയിലാണ് 14 വര്‍ഷത്തിനുശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചു വന്നത്.
തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും മഞ്ജു വാര്യര്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊണ്ടു. അതെങ്ങിനെ തകര്‍ക്കാം എന്ന ചിന്തയായിരുന്നു ദിപിലീ ക്യാമ്പില്‍. മറ്റുള്ളവര്‍ അറിയാതിരുന്നതിനും അതിനു പിന്നില്‍ ദിലീപാണെന്നും യാതൊരു വിധ തെളിവുകളും ഉണ്ടാകാന്‍ പാടില്ലെന്നും ദിലീപ് ഫാന്‍സ് അസോസിയേഷനിലെ നേതാവും ഗുണ്ടയും ദിലീപിനു വേണ്ടി എന്തു വൃത്തി കേടുകല്‍ ചെയ്യാന്‍ മടിയില്ലാത്ത ചെറുപ്പക്കാരനെ ഉപയോഗപ്പെടുത്തി. ദിലീപിനെ വേണ്ടി മരിക്കാന്‍ പോലും തയ്യാറാണന്ന് പറഞ്ഞ് ഫാന്‍സ് നേതാവ് ഇലയ്ക്കം മുളളിനും കേടില്ലാത്തവണ്ണം മഞ്ജു വാര്യരുടെ ഫാന്‍സ് അസോസിയേഷനെ മുളയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി.
ഇക്കാര്യം ദിലീപ് ക്യാമ്പില്‍ നിന്നും ആരോ ചോര്‍ത്തിയെടുക്കാന്‍ മഞ്ഡു വാര്യര്‍ ഫാന്‍സിനു കൈമാറി. അതോടെ മഞ്ജു വാര്യര്‍ ഫാന്‍സ് കൂടുതല്‍ സജീവമായി.
ഇതിനിടയിലാണ് ഒരു രഹസ്യം അറിഞ്ഞത്. തന്റെ കുടുംബ തകര്‍ച്ചയ്ക്കു താന്‍ നായികയായി വളര്‍ത്തി കൊണ്ടു വന്ന നടിയാണ് തന്റെ കുടുംബ തകര്‍ച്ചയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. അതോടെ ദിലീപ് ഒരു തീരുമാനം എടുത്തു. ആ നടി ഇനി മലയാള സിനിമയില്‍ വേണ്ട. ഇത് ദിലീപിന്റെ വാക്കി. പക്ഷെ പിന്നീട് സംഭവിച്ചതൊന്നും നടി അറിഞ്ഞില്ല.
സിനിമകളുടെ എണ്ണം കുറഞ്ഞത് പോലും ദിലീപിന്റെ കൈകള്‍ ഉണ്ടെന്നു വിശ്വസിച്ചില്ല. അതേ സമയം അഭിനയിക്കാന്‍ വിളിച്ചിരുന്നവര്‍ പോലും ദിലീപിനെ ഭയന്ന് ഭാവനയെ സഹകരിപ്പിക്കേണ്ടില്ലെന്നു തീരുമാനിച്ചു. ദിലീപിന്റെ കള്ളക്കളികള്‍ക്കെല്ലാം ചിലര്‍ ഭാവനയെ അറിയിക്കുന്നു.