Latest News

ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വസ്ത്രം ധരിക്കാതെ എത്തി അമേരിക്കന്‍ നടനായ ജോണ്‍ സീന; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് നടി ലിസ കോശി; പലസ്തീന്‍ ഐക്യദാര്‍ഢ്യം അടക്കം വേറിട്ട കാഴ്ച്ചകളുമായി ഓസ്‌കര്‍ വേദി

Malayalilife
ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വസ്ത്രം ധരിക്കാതെ എത്തി അമേരിക്കന്‍ നടനായ ജോണ്‍ സീന; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് നടി ലിസ കോശി; പലസ്തീന്‍ ഐക്യദാര്‍ഢ്യം അടക്കം വേറിട്ട കാഴ്ച്ചകളുമായി ഓസ്‌കര്‍ വേദി

സ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങ് പലപ്പോഴും രസകരമായ രംഗങ്ങളുടെ വേദി കൂടിയായിരിക്കും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വസ്ത്രം ധരിക്കാതെ എത്തിയ  അമേരിക്കന്‍ നടനായ ജോണ്‍ സീന അടക്കം വേദിയില്‍ വേറിട്ട കാഴ്ച്ചകളാണ് സമ്മാനിച്ചത്

അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചപ്പോള്‍ ആദ്യം വരാന്‍ മടിച്ച സീന പുരസ്‌കാര ജേതാവിന്റെ പേരെഴുതിയ പേപ്പര്‍ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. എന്നാല്‍ നോമിനേഷന്‍സിന്റെ വിഡിയോ കാണിക്കുന്ന സമയത്ത് സീന വസ്ത്രം ധരിച്ചു.

നേരത്തെ 1974ല്‍ 46ാമത് ഓസ്‌കര്‍ വേദിയില്‍ ഡേവിഡ് നെവന്‍ എലിസബത്ത് ടെയ്‌ലറെ പുരസ്‌കാരം സ്വീകരിക്കാനായി അനൗണ്‍സ് ചെയ്യുമ്പോള്‍ വസ്ത്രം ധരിക്കാതെ ഒരാള്‍ വേദിയിലൂടെ ഓടിയിരുന്നു. 

അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോയും വൈറലായി മാറുന്നുണ്ട്.നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്.ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ താരം വീണ് പോവുകയായിരുന്നു. 

രണ്ടു പേരുടെ സഹായത്തോടെയാണ് താരം എഴുന്നേറ്റത്. എന്നാല്‍ വീഴ്ച ലിസ കോശിയെ തളര്‍ത്തിയില്ല. ചിരിയോടെ എഴുന്നേറ്റ് വന്ന താരം വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതൊരു മാന്‍ ഹോളായിരുന്നു, നിങ്ങളെല്ലാം കണ്ടില്ലേ? എന്ന് താരം ഫോട്ടോഗ്രാഫര്‍മാരോട് ചോദിക്കുന്നതും വിഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. എട്ട് ഇഞ്ചിന്റെ ഹീല്‍സ് ധരിച്ചതിനാലാണ് വീഴാന്‍ കാരണമായത് എന്നാണ് ചിലര്‍ പറഞ്ഞത്. വീഴ്ചയിലും തളര്‍ന്നുപോകാതിരുന്ന ലിസ കോശിയെ പ്രശംസിക്കുന്നവരും നിരവധിയാണ്.

ഇതിനിടെ അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, സംവിധായിക അവ ദുവര്‍നെ, നടന്മാരായ മാര്‍ക്ക് റുഫല്ലോ, റാമി യൂസുഫ് എന്നിവര്‍പലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ചുവന്ന ബാഡ്ജ് ധരിച്ച് ചടങ്ങിലെത്തിയതും ശ്രദ്ധേയമായി.

''ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാരുണ്ട്. ഞങ്ങള്‍ എല്ലാവരും ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.'' എന്നാണ് റാമി യൂസുഫ് പറഞ്ഞത്.

Read more topics: # ഓസ്‌കര്‍
oscar 2024 vedio virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES