Latest News

ചിത്രത്തിന്റെ നിലവിലെ പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉല്‍പ്പന്നം എന്നാക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ആവശ്യം; 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം' തിയേറ്ററില്‍ എത്തുക വെട്ടി്ച്ചുരുക്കിയ പേരില്‍

Malayalilife
 ചിത്രത്തിന്റെ നിലവിലെ പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉല്‍പ്പന്നം എന്നാക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ആവശ്യം; 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം' തിയേറ്ററില്‍ എത്തുക വെട്ടി്ച്ചുരുക്കിയ പേരില്‍

രു ഭാരത സര്‍ക്കാര്‍ ഉല്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉല്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റേ പേരുമാറ്റും. ചിത്രത്തിന്റെ നിലവിലെ പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉല്‍പ്പന്നം എന്നാക്കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ആവശ്യ പ്രകാരമാണിത്.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാരണം വ്യക്തമാക്കാതെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്നും നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന പേര് മാറ്റിയില്ലെങ്കില്‍ പ്രവേശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് പുതിയ നീക്കം.

ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അന്‍സര്‍ ഷായാണ് ഛായാഗ്രഹണം. മാര്‍ച്ച് മാസത്തില്‍ ചിത്രം റിലീസ് ചെയ്യും.

oru bharatha sarkar uthpanam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES