പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.ബാഡ് ബോയ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.തന്റെ ആദ്യത്തെ ഫാമിലി ചിത്രം ഒരുങ്ങുന്നുവെന്നും എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി ഇനി വേണ്ടെന്നുമാണ് സംവിധായകന്റെ പോസ്റ്റ്.
പോസ്റ്റ് പൂര്‍ണ്ണ രൂപം
First Fan Made Poster of my next movie ഇനി ഞാന്‍ ഫാമിലിയായി എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ടാ. My first complete family Entertaintment on the way.
2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് ആണ് ഒമര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒരു അഡാര്‍ ലവിനു ശേഷം 2020ല്‍ ധമാക്ക, 2022ല്‍ നല്ല സമയം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കിയ പവര്‍ സ്റ്റാര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സംവിധാന ചിത്രം. അതിനിടെ ബിഗ് ബോസ്സ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ഥിയായും ഒമര്‍ എത്തിയിരുന്നു