Latest News

പെരുമഴയില്‍ കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും ലൊക്കേഷനിലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
പെരുമഴയില്‍ കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും ലൊക്കേഷനിലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും. ചിത്രത്തിന്റെ ഷൂട്ടിങ് ഈയിടെയാണ് തൊടുപുഴയില്‍ ആരംഭിച്ചത്.

ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. വര്‍ഷക്കാലത്തെ നിറഞ്ഞൊഴുകുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.എം.ടി വാസുദേവന്‍ നായര്‍ രചിച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. 

മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആരാണെന്നത് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവന്‍ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു.

എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahul (@2255_llll)

olavum theeravum goes viral vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES