നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ടീസര്‍ റിലീസ് ചെയ്തു. യാത്രയ്ക്കിടെ ബസ് അപകടത്തില്‍പ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുളള പോരാട്ടവുമാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ 'ഒ2' സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്നേശ് ആണ്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് അടുത്ത 'ഒ2' നിര്‍മ്മിക്കുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക.'ഒ2'വിന്റെ സംഗീതം വിശാല്‍ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ എന്നിവരാണ്. 2016ല്‍ കാര്‍ത്തിക്കൊപ്പം അഭിനയിച്ച 'കാഷ്മോര' എന്ന ചിത്രത്തിന് ശേഷം നയന്‍താര പ്രൊഡക്ഷന്‍ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒ2'.