കാജോല്‍-അജയ് ദേവ്ഗണ്‍ താരജോഡിയുടെ മകള്‍ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ താരപുത്രിയുടെ സിനിമാപ്രവേശനം ചര്‍ച്ചയാവുകയാണ്.
റെഡ് ലെഹങ്കയിലുള്ള ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് നൈസ പ്രത്യക്ഷപ്പെടുന്നത്. അമ്മയുടെ ചിരി അതുപോലെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.നൈസയും ഉടനെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ചുവന്ന പ്രിന്റഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവന്‍ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ അതിമനോഹരിയാക്കി. ചുണ്ടിനും കണ്ണിനും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും സ്‌മോക്കി ഐസും സ്‌റ്റൈലിഷ് ലുക്ക് നല്‍കി.
കണ്ടാല്‍ സിമ്പിള്‍ ലഹങ്കയാണെങ്കിലും മുഴുവന്‍ എംബ്രോയ്ഡറി ചെയ്‌തെടുത്ത ലഹങ്കയ്ക്ക് 1.7 ലക്ഷം രൂപയാണ് വില.
നൈസ വെള്ളിത്തിരയില്‍ ഉടന്‍ പ്രവേശിക്കുമെന്ന അടക്കം പറച്ചില്‍ ബി ടൗണിലുണ്ട്. അതിനിടെയാണ് പുതിയ ചിത്രങ്ങള്‍ ജനശ്രദ്ധ നേടുന്നത്. കജോള്‍ - അജയ് ദേവ്ഗണ്‍ ദമ്പതികളുടെ മൂത്ത മകളാണ് നൈസ. അടുത്തിടെ അഹമ്മദ് നഗറില്‍ നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നൈസ പങ്കെടുത്തിരുന്നു. ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച നൈസ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും സ്‌പോര്‍ട്‌സ് കിറ്റുകളും വിതരണം ചെയ്തു.
ആര്യ ഖാന്‍, സുഹാന ഖാന്‍, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം പലപ്പോഴും പാര്‍ട്ടികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നൈസയുടെ ചിത്രങ്ങള്‍ മുന്‍പും ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.മകള്‍ സിനിമയിലെത്തുമോ എന്ന ചോദ്യത്തിന്, അവള്‍ക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനിക്കറിയില്ല. ഇതുവരെ വലിയ താല്‍പ്പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ, അവരുടെ ഇഷ്ടാനുഷ്ടങ്ങള്‍ മാറുമല്ലോ. അവളിപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്,എന്നാണ് അജയ് ദേവ്ഗണ്‍ ഒരിക്കല്‍ മറുപടി പറഞ്ഞത