Latest News

കുടിച്ച് കൂത്താടുന്ന രംഗങ്ങളും പുകവലി ദൃശ്യങ്ങളും ഇനി വേണ്ട; സിനിമയിലെ രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുന്നതായി വിലയിരുത്തല്‍; സിനിമയിലെ ലഹരിരംഗങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി നിയമസഭാ സമിതി

Malayalilife
 കുടിച്ച് കൂത്താടുന്ന രംഗങ്ങളും പുകവലി ദൃശ്യങ്ങളും ഇനി വേണ്ട; സിനിമയിലെ രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുന്നതായി വിലയിരുത്തല്‍; സിനിമയിലെ ലഹരിരംഗങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി നിയമസഭാ സമിതി

സിനിമകളില്‍ ഇനി മദ്യപാനവും പുകവലിയും പടിക്ക് പുറത്ത്. കുട്ടികളില്‍ ലഹരി ഉപയോഗത്തിന് കാരണം സിനിമയിലെ ഈ രംഗങ്ങള്‍ നല്‍കുന്ന പ്രചോദനം ആയതിനാല്‍ തന്നെ   നിയന്ത്രണം കൊണ്ടുവരാനാണ് നിയമസഭാ സമിതി പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. 
.ചിത്രങ്ങളില്‍ തങ്ങളുടെ പ്രിയ താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്‌ബോള്‍ കുട്ടികള്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമകളിലെ മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമെ ഇനി സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാവൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന് പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായ സമിതി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള സമിതിയാണിത്.

niyama sabha ordinance against cinema smoking and drinking sean

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES