മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ പുത്തന്‍ മേക്ക് ഓവര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ശരീര ഭാരം കുറച്ച്, പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ താരത്തിന്റെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ തന്റെ ചില കഥാപാത്രങ്ങള്‍ക്കായി നിവിന്‍ ശരീരഭാരം കൂട്ടിയിരുന്നു. ആ ഗെറ്റപ്പാണ് കൃത്യമായ വര്‍ക്കൗട്ടിലൂടെ താരം മറികടന്നിരിക്കുന്നത്. അവസാനം ഇറങ്ങിയ നിവിന്‍ പോളി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കാതെ പോയത് കൊണ്ട് തന്നെ ഒരു പക്കാ നിവിന്‍ പോളി എന്റര്‍ടൈനര്‍ ചിത്രം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നടന്റെ പുതിയ ചിത്രമായ ബിസ്മി സ്‌പെഷ്യല്‍ എന്ന ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറക്കുകയാണ് നിവിന്‍ എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത്‌കൊണ്ടാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ശ്രദ്ധ നേടുന്നതും. രാജേഷ് രവി എന്ന നവാഗത സംവിധായകനാണ് ബിസ്മി സ്‌പെഷ്യല്‍ ഒരുക്കാന്‍ പോകുന്നത്.
നിവിന്‍ പോളിയോടൊപ്പം ഐശ്വര്യ ലക്ഷ്മി, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റ് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി എന്നിവയൊക്കെ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്കബ്‌സ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ബിസ്മി സ്‌പെഷ്യല്‍ നിര്‍മ്മിക്കുന്നത്. സാനു വര്‍ഗീസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. ഫീഖ് മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റര്‍. ഹനീഫ് അദനി ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രം, വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം എന്നിവക്ക് ശേഷം നിവിന്‍ ബിസ്മി സ്‌പെഷ്യല്‍ ചെയ്യുമെന്നാണ് സൂചന.