Latest News

തടി കുറച്ച് ചുള്ളനായി വീണ്ടും നിവിന്‍; ലൗ ആക്ഷന്‍ ഡ്രാമയില്‍ കിടിലന്‍ മേക്കോവറില്‍ നിവിന്‍പോളി; ഏറ്റെടുത്ത് ആരാധകരും 

Malayalilife
 തടി കുറച്ച് ചുള്ളനായി വീണ്ടും നിവിന്‍; ലൗ ആക്ഷന്‍ ഡ്രാമയില്‍ കിടിലന്‍ മേക്കോവറില്‍ നിവിന്‍പോളി; ഏറ്റെടുത്ത് ആരാധകരും 

പ്രേമത്തിന് ശേഷം നിവിന്‍ മാസ് ലുക്കിലെത്തിയ ചിത്രമാണ് മിഖായേല്‍. എന്നാല്‍ തന്റെ ശരീരഭാരം കഥാപാത്രത്തിനെ പൂര്‍ണതിയില്‍ എത്തിക്കാന്‍ സാധിച്ചില്ല എന്ന പേരില്‍ താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളുടെ വായ് അടപ്പിക്കുന്ന വിധം തടി കുറിച്ച് എത്തിയിരിക്കുകയാണ് താരം. പ്രേമം ചിത്രത്തിലെ ജോര്‍ജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നുള്ള ചില ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ വരവേല്‍ക്കുന്ന വിഡിയോയും തരംഗമായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും

നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവര്‍ഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് പുത്തന്‍ െഗറ്റപ്പില്‍ നിവിന്‍ എത്തുക. 2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. 'നിവിന്‍ ദ് സ്വാഗ് ഈ ബാക്ക്' എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.

nivin poly new look love action drama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES