നിഥിന്‍ രഞ്ജി പണിക്കര്‍ ഡിസ്നി ഹോട്ട് സ്റ്റാറിനുവേണ്ടി ഒരുക്കുന്ന വെബ്‌സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. വെബ് സീരീസിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും. കണ്ണൂരിലാണ് തുടക്കം. ഹോട്ട് സ്റ്റാറിന്റെ അഞ്ചാമത്തെ വെബ് സീരീസാണ് ഇത്. സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, പ്രശാന്ത് അലക്സാണ്ടര്‍, ശ്വേതാമേനോന്‍, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, കനി കുസൃതി പ്രശാന്ത് അലക്‌സാണ്ടര്‍, എന്നിവരാണ് താരനിരയിലുള്ളത്.
ഒരു പീരിയോഡിക്കല്‍ ഹ്യൂമര്‍ ഗണത്തില്‍പ്പെട്ട സീരീസിന്റെ രചനയും നിഥിന്റേതാണ്. കണ്ണൂരില്‍ 40 ദിവസത്തെ ചിത്രീകരണം പ്ലാന്‍ ചെയ്യുന്ന സീരീസ് നിഥിന്‍ രഞ്ജി പണിക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റോണക്‌സ് സേവ്യര്‍ മേക്കപ്പും സുരേഷ് കൊല്ലം കലാസംവിധാനവും മന്‍സൂര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അതേസമയം ഹോര്‍ട്ട് സ്റ്റാര്‍ നിര്‍മ്മിക്കുന്ന രണ്ടു വെബ്‌സീരീസുകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. നജീബ് കോയ സംവിധാനം ചെയ്യുന്ന വെബ്‌സീരിസില്‍ റഹ്മാന്‍ ആണ് നായകന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ ആണ് നിര്‍മ്മാണം. 1000 ബേബീസ് എന്നാണ് പേര്. ശ്രീജിത് സംവിധാനം ചെയ്യുന്ന വെബ്‌സീരിസില്‍ രഞ്ജി പണിക്കര്‍, നിത്യ മേനോന്‍, അശോകന്‍, മാല പാര്‍വതി എന്നിവരാണ് താരങ്ങള്‍. ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീജിത്.