ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും. ചിത്രത്തിലെ ശ്രീജയയി എത്തി പിന്നീട് ഈട, കുപ്രസിദ്ധ പയ്യന്‍, ചോല തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനൊപ്പം ഇരട്ടിമധുരമാണ് ഈ വര്‍ഷം. 21 ലക്ഷം രൂപയുടെ മേഴ്‌സഡസ് ബെന്‍്‌സ് എ ക്ലാസാണ് കൊച്ചിയിലെ ഷോറുമില്‍ നിന്ന് നിമിഷ സ്വന്തമാക്കിയത്. അത്യാഡംബര വാഹനം സ്വന്തമാക്കിയ ചിത്രമടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ സെഡാനായ എ ക്ലാസാണ് നിമിഷ സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നാണ് താരം ബെന്‍സ് എ ക്ലാസിന്റെ എ 200 ഡിസല്‍ വകഭേദം താരം സ്വന്തമാക്കിയത്.
2143 സിസി എഞ്ചിന്‍ കരുത്തുള്ള വാഹനം 300 എന്‍ എം ടോര്‍ഖും 136 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും. ഏഴ് സ്പീഡാണ് ഡ്യുവല്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഏകദേശം 28 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ കൊച്ചി എകസ് ഷോറൂം വില.