Latest News

പറയാന്‍ തോന്നി, പറഞ്ഞു; ആളുകള്‍ എങ്ങിനെ പ്രതികരിക്കുമെന്നത് എന്നെ ബാധിക്കില്ല; എന്റെ മറുപടി എന്റെ ഇഷ്ടം: അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ല;  പശു പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി നിഖില വിമല്‍

Malayalilife
പറയാന്‍ തോന്നി, പറഞ്ഞു; ആളുകള്‍ എങ്ങിനെ പ്രതികരിക്കുമെന്നത് എന്നെ ബാധിക്കില്ല; എന്റെ മറുപടി എന്റെ ഇഷ്ടം: അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ല;  പശു പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി നിഖില വിമല്‍

ക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന തന്റെ പ്രസ്താവന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ലെന്ന് നടി നിഖില വിമല്‍. നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില പറഞ്ഞു.

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. 
നിഖിലയുടെ പ്രസ്തവനയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത് . ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്.

ഇതിന് മറുപടിയുമായാണ് നടി രംഗത്തെത്തിയിരിക്കുന്നത് ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായും ചെയ്യ്തു. ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും താരം പ്രതികരിച്ചു.

ജോ ആന്‍ഡ് ജോ' എന്ന ചിത്രത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. 'പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം എന്നാണ് നടി പറഞ്ഞത്.

nikhila vimal says on her statement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES