കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയനടി നിഖില വിമല്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കണ്ണൂരിലെ മുസ്ലീം സ്ത്രീകള്‍ കല്യാണ വീടുകളില്‍ ഇപ്പോഴും അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. നിഖിലയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂര്‍.
മുസ്ലീം സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂവെന്ന് അദ്ദേഹം ചോദിക്കുന്നു. മുസ്ലീങ്ങളല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നും ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ുസ്ലീം സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ
(സ്വത്ത് അവകാശങ്ങളില്‍ ഉള്ളതു പോലെ )മുസ്ലീങ്ങള്‍ അല്ലാത്ത സ്ത്രീകള്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്,
പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം. കല്യാണ പന്തലില്‍ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.? എന്നായിരുന്നു ഷുക്കൂര്‍ വക്കീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്..
അയല്‍വാശി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ആയിരുന്നു നിഖിലയുടെ പ്രതികരണം. വിവാഹ ഓര്‍മകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല', എന്നാണ് നിഖില പറഞ്ഞത്
ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ആളാണ് ഷുക്കൂര്‍. ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും പുനര്‍വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്.