Latest News

ചിരി ഇമോജികളോട് കൂടി നിഖിലിന്റെ ഗാനം ഷെയര്‍ ചെയ്ത് സാക്ഷാല്‍ എ ആര്‍ റഹ്മാനും; കോമഡി ഉത്സവത്തിലെത്തി നിഖില്‍ പ്രഭ ദില്‍സേ പാടിയത് എ ആര്‍ റഹ്മാന്റെ അതേ ശബ്ദത്തില്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ചിരി ഇമോജികളോട് കൂടി നിഖിലിന്റെ ഗാനം ഷെയര്‍ ചെയ്ത് സാക്ഷാല്‍ എ ആര്‍ റഹ്മാനും; കോമഡി ഉത്സവത്തിലെത്തി നിഖില്‍ പ്രഭ ദില്‍സേ പാടിയത് എ ആര്‍ റഹ്മാന്റെ അതേ ശബ്ദത്തില്‍; വൈറലാകുന്ന വീഡിയോ കാണാം

സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ പാടുന്ന മറ്റൊരു ഗായകന്റെ വീഡിയോയാണ് റഹ്മാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചാലിശ്ശേരി സ്വദേശി നിഖില്‍ പ്രഭയുടെ പാട്ടാണ് റഹ്മാന്‍ പങ്ക് വച്ചത്. പാടുമ്പോള്‍ എ.ആര്‍ റഹ്മാന്റെ ശബ്ദവുമായി നല്ല സാമ്യമുള്ളതിനാല്‍ ശ്രദ്ധേയനായി മാറിയ ആളാണ് നിഖില്‍.

ഫ്‌ലവേഴ്‌സ് കോമഡി ഉത്സവത്തിലാണ് നിഖില്‍ റഹ്മാന്റെ ശബ്ദത്തില്‍ പാടിയത്.ചിരിക്കുന്ന ഇമോജിയോടു കൂടിയാണ് റഹ്മാനിത് റീട്വീറ്റ് ചെയ്തത്. 
ദില്‍സേ എന്ന ഗാനമാണ് നിഖില്‍ ആലപിച്ചത്.  ഹൈ പിച്ചുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ റഹ്മാനുമായി സാമ്യതയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നിഖില്‍ പറയുന്നുണ്ട്. ശബ്ദത്തിലെ സാമ്യത കേട്ട് ആവേശത്തോടെ കൈയ്യടിക്കുന്ന വിധിക്കര്‍ത്താക്കളും കാണികളും വീഡിയോയിലുണ്ട്. 

എ.ആര്‍ റഹ്മാന്‍ ഗാനങ്ങളോട് പ്രിയമേറെയുള്ള നിഖില്‍, സംഗീത സംവിധായകനായി സിനിമ,സീരിയല്‍, ആല്‍ബം തുടങ്ങിയവയില്‍ 1300 ഓളം പാട്ടുകള്‍ ചെയ്തു.കലാഭവന്‍ മണി നായകനായ അണ്ണാറക്കണ്ണന്‍ തന്നാലായത് എന്ന സിനിമയിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്.

എന്നാല്‍ എ.ആര്‍ റഹ്മാന്റെ ശബ്ദസാമ്യം നിഖിലിനെ കൂടുതല്‍ ശ്രദ്ധേയനാക്കി.റഹ്മാന്‍ ആരാധകര്‍ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് നിഖിലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.തുടര്‍ന്ന് കോമഡി ഉത്സവത്തിലൂടെ താന്‍ വ്യാജനല്ലെന്നും റഹ്മാന്റെ ശബ്ദസാമ്യം യഥാര്‍ത്ഥമാണെന്നും നിഖില്‍ തെളിയിച്ചു.ഭാര്യ വിനീത മക്കള്‍ മീനാക്ഷി,ധ്യാന്‍നിഖിലിന് എല്ലാവിധ സപ്പോര്‍ട്ടുമായി കൂടെയുണ്ട്    

ഏകദേശം മൂന്ന് മില്യണ്‍ ആളുകളാണ് റഹ്മാന്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ കണ്ടിരിക്കുന്നത്. നിഖിലിനെയും അദ്ദേഹത്തിന്റെ കഴിവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് റഹ്മാന് നന്ദിയറിയിച്ച് നിഖിലും കമന്റിട്ടിട്ടുണ്ട്.
 

???????? https://t.co/RLwaUyK76o

— A.R.Rahman (@arrahman) March 19, 2023
nikhil prabha ar rahman song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES