Latest News

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു; കൊഞ്ചിയുള്ള സംസാരവും ആ ക്യൂട്ട് നോട്ടവുമൊക്കെ ഇനിയും സ്‌ക്രീനിൽ കാണാം; ഗൗതമി നായർ മടങ്ങി വരുന്നു

Malayalilife
ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു; കൊഞ്ചിയുള്ള സംസാരവും ആ ക്യൂട്ട് നോട്ടവുമൊക്കെ ഇനിയും സ്‌ക്രീനിൽ കാണാം; ഗൗതമി നായർ മടങ്ങി വരുന്നു

ഗൗതമി നായർ ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. ദുൽഖർ സൽമാനോടൊപ്പം മലയാളചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്. 

പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ താരം. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി നായര്‍ മടങ്ങി വരികയാണ്. മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കുമൊപ്പമാണ് ഗൗതമിയുടെ മടങ്ങി വരവ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്. റേഡീയോ ജോക്കിയുടെ ജീവിതം പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു. എന്നും ആരാധനയോട് കണ്ടിരുന്ന ഇവര്‍ക്കൊപ്പം എന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുകയാണ്. എന്റെ ഫസ്റ്റ് ഷോട്ടിന് ഇതില്‍ പരം ഒന്നും ആഗ്രഹിക്കാനില്ല. നന്ദിയുണ്ട്. നടിയെന്ന നിലയില്‍ നല്ലത് ചെയ്യാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു' എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഗൗതമി കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് കണ്ടിട്ടാണ് ആരാധകർ സന്തോഷം പ്രകടപ്പിക്കുന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷും ജയസൂര്യയും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രീകരണം.

new movie malayalam manju jayasoorya gouthami

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES