Latest News

സിനമയിലേക്ക് ഇറങ്ങുമ്പോള്‍ വിട്ടുവീഴ്ച ചെയ്യണം; എന്ത് സംഭവിച്ചാലും സിനിമ പൂര്‍ത്തിയാക്കും എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകണം; നവാഗതനായ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി

Malayalilife
സിനമയിലേക്ക് ഇറങ്ങുമ്പോള്‍ വിട്ടുവീഴ്ച ചെയ്യണം; എന്ത് സംഭവിച്ചാലും സിനിമ പൂര്‍ത്തിയാക്കും എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകണം;  നവാഗതനായ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി

പുതുമുഖ സംവിധായകരുടെ  സിനിമകള്‍ മലയാളത്തില്‍ എക്കാലത്തും ചരിത്രം സൃഷ്ടിക്കുന്ന  ഒന്നാണ്. പല സിനിമകളും അതിന്റെ തുടക്കത്തില്‍ കാല താമസം ഉണ്ടായിട്ടുണ്ടെങ്കിലും പ്രേക്ഷകഹൃദയം കീഴടക്കിയാണ് തിയേറ്റില്‍ ഓടിയിരുന്നത്. പുതുമുഖങ്ങളെ എന്നും ഇരുകൈ നീട്ടി സ്വീകരിച്ചിരുന്ന മലയാളികള്‍ സംവിധായകരുടെയും സിനിമകള്‍ പ്രേത്സാഹിപ്പിച്ചിട്ടെ ഒള്ളു.  റേഡിയോ മാഗോയില്‍ ആ.ജെ യായി  പത്തൊമ്പതാം വയസ്സില്‍ തുടക്കം കുറിച്ച ജെനിതിന്റെ മനസ്സില്‍ സിനിമ മാത്രമേ ഉണ്ടായിരുന്നു ഒള്ളു.  നാല് വര്‍ഷത്തിനു ശേഷം ജോലിയില്‍ നിന്നും രാജിവെച്ച് സിനിമാ മോഹവുമായി ഇറങ്ങി. ഒരുപാട് പ്രതിന്ധികളായിരുന്നു മുന്നില്‍. നല്ലൊരു കഥ വേണം സിനിമ നിര്‍മ്മിക്കാന്‍ ഒരു നിര്‍മ്മാതാവ് അങ്ങനെ ഓരോ കാര്യങ്ങള്‍.

ഒന്നും ചിന്തിച്ച് നില്‍ക്കാന്‍ സമയം ഇല്ല. എഴുത്ത് ആരംഭിച്ചു.മന്ദികിനി എന്ന പേരില്‍ ഒരു കഥ ഒരുക്കി. ഷൂട്ടിങ്ങിലെ ചില പ്രതിസന്ധികള്‍ കാരണം സിനിമ നീണ്ടു പോയി. ആ സമയത്താണ്  മന്ദാരം എന്ന ആസിഫ് അലിയുടെ ചിത്രം പുറത്തിറങ്ങിയത്. മന്ദാകിനി എന്ന സിനിമയുടെ പേര് മന്ദാരവുമായി സാദൃശ്യം തോന്നുന്നത് കാരണം സിനിമയുടെ പേര്  മറിയം വന്നു വിളക്കൂതി എന്ന് മറ്റേണ്ടി വന്നു. ഒരു രാത്രി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് മുട്ടുന്ന സുഹൃത്തുക്കള്‍ ഒരുമിച്ച് കൂടുന്നു. ജീവിതത്തിന്റെ നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഇവര്‍ ഒരുമിച്ച് സംസാരിക്കുന്നു. ആ സുഹൃത്തുക്കള്‍ ഒരു രാത്രി ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിക്കുന്നു ഇതാണ് സിനിമയുടെ പ്രമേയം.  കോമഡി ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

റേഡിയോയില്‍ ജോലി ചെയ്തത് തന്റെ സിനിമാ ജീവിതത്തിനു ഒരുപാട് ഗുണം ചെയ്തു. നമ്മുടെ ചുറ്റുമുള്ള കാര്യങ്ങള്‍ നോക്കി നമ്മുടെ കഴിവിനെ പൊടി പിടിക്കാതെ നോക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നതായി ജെനിത്ത് മലയാളി ലൈഫിനോട് പറഞ്ഞു. സിനമയിലേക്ക് ഇറങ്ങുമ്പോള്‍ വിട്ടുവീഴ്ച ചെയ്യണം. എന്ത് സംഭവിച്ചാലും സിനിമ പൂര്‍ത്തിയാക്കും എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടായാല്‍ മതി. പല തടസ്സങ്ങളും ഉണ്ടാകും പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ കടന്നു വരും എല്ലാം നമ്മള്‍ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യമെന്നും ജെനിക്ക് മലയാളി ലൈഫിനോട് പറഞ്ഞു.

സിജുവില്‍സണ്‍. കൃഷ്ണ ശങ്കര്‍ , ശബരീഷ് വര്‍മ്മ അല്‍ത്താഫ് സലീം, ഷിയാസ് എന്നിവര്‍ അടങ്ങുന്ന പ്രേമത്തിലെ ടീം ആണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ സേതുലക്ഷ്മി ബൈജു, സിദ്ധാര്‍ത് ശിവ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ ബേസില്‍ ചിത്രത്തില്‍  ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.  

new film - mariyam vannu vilakkodi- directer-Jenith Kachappilly tells about -film making -Compromise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES