Latest News

സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍';വിക്രം നായകനായി എത്തുന്ന കര്‍ണന്റെ വരവറിയിച്ച് കുറിപ്പുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ 

Malayalilife
 സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍';വിക്രം നായകനായി എത്തുന്ന കര്‍ണന്റെ വരവറിയിച്ച് കുറിപ്പുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ 

തെന്നിന്ത്യന്‍ സൂപ്പര്‍ തരാം വിക്രമിനെ നായകനാക്കി ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'സൂര്യപുത്ര മഹാവീര്‍ കര്‍ണ' സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വിക്രത്തിന്റെ ചിത്രത്തോടൊപ്പം 'സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍' എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആര്‍ എസ് വിമല്‍. തുടര്‍ന്ന് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 

പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. ഇതിനു പിന്നാലെ കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താഞ്ഞതായിരുന്നു ഇതിന് കാരണം.

എന്നാല്‍ കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കിലായതാണ് ചിത്രീകരണം വൈകുന്നതിന് കാരണമെന്നും ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും ആര്‍ എ വിമല്‍ അറിയിക്കുകയായിരുന്നു. പിന്നാലെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും നടന്‍ വിക്രമും പ്രതികരിച്ചിരുന്നു.

എന്ന് നിന്റെ മോയ്തീന്‍, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര മഹാവീര്‍ കര്‍ണ. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുക.

new announcement of karnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES