Latest News

'നീലകണ്ഠാ.... ഈ പുരുഷാരം നോക്കി നില്‍ക്കെ ഞാന്‍ നിന്നെ തല്ലാന്‍ പോകുവാ'; ദേവാസുരത്തിലെ ആ പ്രതിനായകന്‍ ഇനി ഹോളിവുഡിലേക്ക്; നെപ്പോളിയന്‍ അഭിനയിക്കുന്നത് ഹോക്കി ഏജന്റായി

Malayalilife
'നീലകണ്ഠാ.... ഈ പുരുഷാരം നോക്കി നില്‍ക്കെ ഞാന്‍ നിന്നെ തല്ലാന്‍ പോകുവാ'; ദേവാസുരത്തിലെ ആ പ്രതിനായകന്‍ ഇനി ഹോളിവുഡിലേക്ക്; നെപ്പോളിയന്‍ അഭിനയിക്കുന്നത് ഹോക്കി ഏജന്റായി

ഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരന്‍ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു കഥാപാത്രമാണ്. മോഹന്‍ലാലിന്റെ ശക്തനായ ആ പ്രതിനായകന് ജീവന്‍ നല്‍കിയ നെപ്പോളിയന്‍ ഇനി ഹോളിവുഡില്‍ നായകനാകും.

നൂറോളം തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഭാഗമായിട്ടുള്ള നടന്‍ ഇപ്പോള്‍ ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസിലാണ്. ഡെവിള്‍സ് നൈറ്റ് എന്ന ത്രില്ലര്‍ ചിത്രമായിരുന്നു നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് ക്രിസ്മസ് കൂപ്പണ്‍ എന്നാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടെല്‍ കെ ഗണേശന്‍ വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയല്‍ നൂഡ്‌സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി ഏജന്റ് ആയാണ് നടനെത്തുന്നത്.

വില്ലനായി സിനിമയിലെത്തി, ഇന്ന് ഹോളിവുഡില്‍ നായകനാകാന്‍ ഒരുങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് നടന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

nepolian going to Hollywood movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES