നീരജ് മാധവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്റെ മകള്‍ നിളങ്കയുടെ രണ്ടാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടന്‍ സോഷ്യല്‍മീഡിയ വഴി പഹ്ക് വച്ചിരുന്നു. ഇപ്പോഴിതാ മകള്‍ നിളങ്കയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ പുതിയ ഗാനത്തെക്കുറിച്ചും നടന്‍ കുറി്ച്ചിരിക്കുകയാണ്.
ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്കുവിന്റെ ജന്മദിന രാത്രിയില്‍ നിന്നുള്ള ചെറിയ ക്ലിപ്പുകള്‍ ഇതാണ്. എന്ത് രസമായിരുന്നു്! കൂടാതെ, ഞങ്ങള്‍ക്ക് അവളോട് ഒരു പ്രത്യേക സമര്‍പ്പണമുണ്ടായിരുന്നു, അവളുടെ ഏറ്റവും പ്രിയപ്പെട്ട റിലീസ് ചെയ്യാത്ത ട്രാക്കുകളിലൊന്ന്- 'ലുട്ടാപ്പി ഡ്രിപ്പ്'. ആരാണ് മുഴുവന്‍ പാട്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്?..''എന്ന് കുറിച്ചാണ് നടന്‍ വീഡിയോ പങ്ക് വച്ചത്.
വീഡിയോയില്‍ നീരജ് പാട്ടു പാടുന്നതും കാണാം. പിറന്നാള്‍ ആഘോഷത്തിന് കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന്‍ നിഗം തുടങ്ങി മിക്ക താരങ്ങളും എത്തിയിരുന്നു. 2021 ഫെബ്രുവരിയിലാണ് 22 നാണ് നിളങ്ക ജനിച്ചത്. നിളങ്കയുടെ രണ്ടാം പിറന്നാള്‍ ദിനത്തിലാണ് മകളുടെ മുഖം വ്യക്തമാക്കുന്ന ഒരു ചിത്രം നീരജ് പങ്കുവച്ചത്.