Latest News

നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥിയും ദുല്‍ഖറും സൗബിനും അടങ്ങിയ താരങ്ങള്‍; ഇരട്ടകളായ നസ്രിയയും നവീനും  28ന്റെ നിറവില്‍

Malayalilife
നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥിയും ദുല്‍ഖറും സൗബിനും അടങ്ങിയ താരങ്ങള്‍; ഇരട്ടകളായ നസ്രിയയും നവീനും  28ന്റെ നിറവില്‍

ലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീമിനും ഇരട്ട സഹോദരനായ നവീന്‍ നസീമിനും ജന്മദിനാശംസകള്‍ നേര്‍ന്ന് താരങ്ങള്‍. നസ്രിയയ്ക്കും സഹോദരന്‍ നവീനും ആശംസ അറിയിച്ച് സൗബിന്‍  പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. സൗബിനും നസ്രിയയ്ക്കും നവീനും ഒപ്പം സൗബിന്റെ ഭാര്യ ജാമിയയും ചിത്രത്തിലുണ്ട്. നസ്രിയയുടെ 28-ാം പിറന്നാളിന് ആരാധകരും സിനിമാരംഗത്തെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശംസ നേര്‍ന്നത്. 

പൃഥ്വിരാജ്, ദുല്‍ഖര്‍ ഫഹദിന്റെ സഹോദരനായ ഫര്‍ഹാന്‍ എന്നിവരും ആശംസ നേര്‍ന്നിട്ടുണ്ട്. ഫഹദുമായുള്ള വിവാഹത്തോടെ വെള്ളിത്തിരയോട് വിട പറഞ്ഞ നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. തെലുങ്ക് ചിത്രമായ അന്റെ സുന്ദരനികി എന്ന സിനിമയില്‍ നാനിയുടെ നായികയായാണ് അവസാനം അഭിനയിച്ചത്. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അമ്പിളി എന്ന ചിത്രത്തില്‍ നവീന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

ഇരുപത്തിയേഴുകാരിയായ നസ്രിയയുടെ തുടക്കം പളുങ്കെന്ന മമ്മൂട്ടി ചിത്രത്തില്‍ മകളായി അഭിനയിച്ചുെകാണ്ടായിരുന്നു. പിന്നീട് പ്രമാണി, ഒരു നാള്‍ വരും തുടങ്ങിയ സിനിമകളിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് മുതലാണ് നസ്രിയ നായിക പദവിയിലേക്ക് മാറിയത്. പിന്നീട് തുടരെ തുടരെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ നസ്രിയ നായികയായി.

ഇപ്പോള്‍ നിര്‍മാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, സീ യു സൂണ്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണപങ്കാളി കൂടിയായിരുന്നു നസ്രിയ

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)

Read more topics: # നസ്രിയ
nazriya nazim birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES