അടിപൊളി ലുക്കിൽ താരങ്ങളുടെ ഭാര്യമാർ; ഡേ ഔട്ട് ചിത്രം പങ്കുവച്ച് സുപ്രിയയും നസ്രിയയും; ചുവന്ന ക്രോപ്പ് ടോപ്പിൽ നസ്രിയ; എന്നാൽ ദുൽഖറിന്റെ ഭാര്യ അമാലിനെ കണ്ടോ

Malayalilife
അടിപൊളി ലുക്കിൽ താരങ്ങളുടെ ഭാര്യമാർ; ഡേ ഔട്ട് ചിത്രം പങ്കുവച്ച് സുപ്രിയയും നസ്രിയയും; ചുവന്ന ക്രോപ്പ് ടോപ്പിൽ നസ്രിയ; എന്നാൽ ദുൽഖറിന്റെ ഭാര്യ അമാലിനെ കണ്ടോ

സിനിമയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും നല്ല കൂട്ടുക്കാരായി ഇരിക്കുന്ന താരങ്ങൾ നിരവധിയാണ്. അവരിൽ ദുൽഖർ ഫഹദ് പൃഥ്വിരാജ് എന്നിവർ പ്രധാനികളാണ്. ഇവർക്ക് ബാക്കി ഉള്ള നടന്മാരോടും നല്ല ബന്ധമാണ്. ഇവർ മൂന്നുപേരും നല്ല സുഹൃത്തുക്കൾ എന്ന നിലയിൽ ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. സിനിമയിലെ മിന്നുന്ന താരങ്ങളാണ് ഇവർ മൂന്നും. ഇവർ മൂന്നുപേരും യുവതലമുറയുടെ ഹരമാണ്. 

ഇവരെ പോലെ തന്നെ കൂട്ടുകാരാണ് ഇവരുടെ ഭാര്യമാരും. നസ്രിയ, സുപ്രിയ, അമാല്‍ തുടങ്ങിയ താരപത്‌നിമാര്‍ ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇടയ്ക്കിടെ ഇവര്‍ വീടുകളിലും പുറത്തുമായി എല്ലാം ഒത്തുകൂടാറുണ്ട്. ഇന്നലെ നസ്രിയയ്ക്കും അമാലിനുമൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴുളള ഒരു ചിത്രം സുപ്രിയ തന്‌റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിരുന്നു. ഒപ്പം നസ്രിയയും പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ഒരാളാണ് ദുൽഖറിന്റെ ഭാര്യ അമ്മാൽ. 

നസ്രിയയുടെ കുടുംബവും ദുൽഖറിന്റെ കുടുംബവും പണ്ട് മുതലേ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ദുൽക്കറും നസ്രിയയും നല്ല അടുപ്പമുള്ളവരാണ് പണ്ടുമുതലേ. ഇരുവരും കുഞ്ഞി ബം ഇങ്ങനെയാണ് പരസ്പരം വിളിക്കുന്നത്. അങനെ തന്നെ പണ്ടുമുതലേ അമാലും നസ്രിയയും കൂട്ടാണ്. കൂടെ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന് പിന്നാലെയാണ് പൃഥ്വിയും നസ്രിയയും അടുത്ത സുഹൃത്തുക്കളായത്. അനിയത്തി ഇല്ലാത്ത തനിക്ക് നസ്രിയ സ്വന്തം അനിയത്തിയെ പോലെയാണെന്ന് പൃഥ്വി മുന്‍പ് പറഞ്ഞിരുന്നു. വിവാഹ ശേഷമുളള നസ്രിയയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു കൂടെ.

nazriya fahad supriya prithviraj amaal dulquer malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES