Latest News

ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കി ദൈവം അനുഗ്രഹിക്കട്ടെ; വാക്കുകള്‍ക്ക് അതീതമാണ് നിന്നോടുളള സ്നേഹം; വിഘ്നേഷിന് പിറന്നാളാശംസകളുമായി നയന്‍താര

Malayalilife
 ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കി ദൈവം അനുഗ്രഹിക്കട്ടെ; വാക്കുകള്‍ക്ക് അതീതമാണ് നിന്നോടുളള സ്നേഹം; വിഘ്നേഷിന് പിറന്നാളാശംസകളുമായി നയന്‍താര

തെന്നിന്ത്യയില്‍ സിനിമയിലെ സൂപ്പര്‍താര ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ 2022 ലാണ് ഔദ്യോഗികമായി വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷമാണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. അതുവരെ നയന്‍സിനെ പറ്റിയുള്ള പോസ്റ്റുകളുമായി വിഘ്നേശ് വരാറുണ്ടെങ്കിലും നേരെ തിരിച്ച് നടിയുടെ ഭാഗത്തുനിന്ന് കുറവായിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് നയന്‍താര.സെപ്റ്റംബര്‍ 18 ന് തന്റെ ജന്മദിനം പ്രിയതമയ്‌ക്കൊപ്പം ആഘോഷിക്കുന്ന ത്രില്ലില്‍ ആണ് വിഘ്‌നേഷ്. നയന്‍സ് വളരെ വികാരഭാരതമായ കുറിപ്പോടെയാണ് ഭര്‍ത്താവിന്റെ ചിത്രങ്ങളും പങ്കുവച്ചത്.

എന്റെ ജീവന്റെ ജീവന്‍, എന്റെ ഉയിരും ഉലകവും. എന്റെ വാക്കുകള്‍ക്ക് അതീതമാണ് നിന്നോടുള്ള എന്റെ സ്‌നേഹം. അത്രയേറെ നന്നേ ഞാന്‍ സ്‌നേഹിക്കുന്നു, ഭര്‍ത്താവിന്റെ പിറന്നാളിന് നയന്‍സ് കുറിച്ചു.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് 2022 ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. 2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് വിഘ്നേശും നയന്‍താരയും ഒരുമിക്കുന്നത്. ഈ സിനിമയുടെ എഴുത്തുകാരനും സംവിധായകനും വിഘ്നേശായിരുന്നു. ലൊക്കേഷനില്‍ നിന്നും അടുപ്പത്തിലായ താരങ്ങള്‍ കുറേ വര്‍ഷം പ്രണയിച്ചു. ഇടയ്ക്ക് രജിസ്റ്റര്‍ വിവാഹവും നടത്തി. 2022 ല്‍ ഔദ്യോഗികമായി വിവാഹിതരായ താരങ്ങള്‍ തൊട്ടടുത്ത മാസം സറോഗസിയിലൂടെ ഇരട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കളുമായി.

nayantharas birthday wishes to vignesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES