Latest News

ആദ്യം സഹിക്കാന്‍ കഴിയാത്ത വയറുവേദനയായിരുന്നു; ആശുപത്രി ടെസ്റ്റില്‍ ഞാന്‍ കരഞ്ഞുപോയി; ഒടുവില്‍ കരളില്‍ കാന്‍സറെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; തുറന്നുപറഞ്ഞ് നടി ദീപിക കക്കര്‍

Malayalilife
 ആദ്യം സഹിക്കാന്‍ കഴിയാത്ത വയറുവേദനയായിരുന്നു; ആശുപത്രി ടെസ്റ്റില്‍ ഞാന്‍ കരഞ്ഞുപോയി; ഒടുവില്‍ കരളില്‍ കാന്‍സറെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; തുറന്നുപറഞ്ഞ് നടി ദീപിക കക്കര്‍

ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ പ്രിയങ്കരിയായ നടി ദീപിക കക്കര്‍ അടുത്തിടെയാണ് തനിക്ക് കരളില്‍ ട്യൂമര്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. ഇപ്പോഴിതാ, താന്‍ സ്റ്റേജ് 2 ലിവര്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദീപിക. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

ദീപികയുടെ കുറിപ്പ്
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ തന്നെ സംബന്ധിച്ച് കഠിനമായിരുന്നു. വയറിന്റെ മുകള്‍ഭാ?ഗത്ത് വേദനയുമായാണ് ആശുപത്രിയിലേക്ക് പോകുന്നത്. പരിശോധനയില്‍ കരളില്‍ ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണെന്ന് പറഞ്ഞു. എന്നാല്‍ ആ ട്യൂമര്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചുവെന്നും സ്റ്റേജ് 2 ലിവര്‍ കാന്‍സര്‍ ആണെന്നും ദീപിക പറഞ്ഞു. ഇതുവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോ?ഗത്തെ നേരിടാന്‍ പോവുകയാണെന്നും ദീപിക കുറിച്ചു.

അതേസമയം, ട്യൂമര്‍ കണ്ടെത്തിയതിനേക്കുറിച്ച് ദീപികയും ഭര്‍ത്താവ് ഷൊയ്ബ് ഇബ്രാഹിമും നേരത്തേ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. വയറുവേ?ദന കുറയാതെയാണ് വിദ?ഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത് എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്.

dipika kakar diagnosed Cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES