ജവാന്' സിനിമയില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്ലിയുമായി ദേഷ്യത്തിലാണ് നയന്‍താര എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമിയോ റോള്‍ ആണെങ്കിലും ദീപിക പദുക്കോണിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നത് നയന്‍താരയെ നിരാശയാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ എത്തിയത്.
കൂടാതെ, ദീപിക പദുക്കോണ്‍ അവതരിപ്പിച്ച റോള്‍ തന്നെ 'സൈഡാക്കിയോ' എന്ന ആശങ്കയും ലേഡിസൂപ്പര്‍ സ്റ്റാറിനുണ്ടെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകള്‍ക്ക് പ്രതികരണമെന്ന തരത്തില്‍ രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. അറ്റ്ലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് താരത്തിന്റെ പ്രതികണം. 'പിറന്നാള്‍ ആശംസകള്‍ അറ്റ്ലി, നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു.' എന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജവാന്‍ സിനിമയുടെ ഷൂട്ടിംഗിനിടെ അറ്റ്ലിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇത് ഇരുവരും തമ്മില്‍ തര്‍ക്കമാണെന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നു
ജവാന്‍' ആഗോളതലത്തില്‍ 907.54 കോടി നേടിയതായി നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു. സെപ്തംബര്‍ 7ന് റിലീസ് ചെയ്ത ജവാന്‍ ആദ്യദിനം തന്നെ 75 കോടിയാണ് നേടിയത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് ഇത്.