Latest News

വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ഗജിനിയില്‍ അഭിനയിച്ചപ്പോള്‍; വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്; കരിയറില്‍ കുറ്റബോധം ഉണ്ടാക്കിയ സിനിമയെക്കുറിച്ച് നയന്‍താര

Malayalilife
വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ഗജിനിയില്‍ അഭിനയിച്ചപ്പോള്‍; വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്; കരിയറില്‍ കുറ്റബോധം ഉണ്ടാക്കിയ സിനിമയെക്കുറിച്ച് നയന്‍താര

തെന്നിന്ത്യയില്‍ ഇപ്പോഴത്തെ താരറാണിയാണ് നയന്‍താര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന, കഥാപാത്രങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ കരിയറില്‍ ചെയ്യേണ്ടിയിരുനിനല്ലെ എന്നൊരു കഥാപാത്രം ഉണ്ടെന്ന് മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്.
പിന്നോട്ട് ഓര്‍ക്കുമ്പോള്‍ വേണ്ട എന്നു തോന്നുന്ന കഥാപാത്രമാണ് സൂര്യ നായകനായ ഗജിനിയിലെതെന്നാണ് നയന്‍താര പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലും നടി ഗജിനിയില്‍ അഭിനയിക്കാനുള്ള തീരുമാനം ഒരു വലിയ മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാക്കി.

താന്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ഗജിനി എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ആണെന്നാണ് നയന്‍താര പറയുന്നത്. അതില്‍ അഭിനയിച്ചതില്‍ കുറ്റബോധം ഉണ്ടെന്നും നയന്‍ താര പറയുന്നു. തനിക്കു അവര്‍ വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത് എന്നും നയന്‍താര വെളിപ്പെടുത്തി. 

മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയ ചിത്ര എന്ന കഥാപാത്രം ആയി നയന്‍താര എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ.ആര്‍. മുരുഗദോസും അതിലെ നായകന്‍ സൂര്യയും ആയിരുന്നു. അസിന്‍ നായികാ വേഷത്തില്‍ എത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയ ചിത്രവുമാണ്. ഇപ്പോള്‍ നയന്‍താര അഭിനയിച്ചു പൂര്‍ത്തിയാക്കിയത് എ.ആര്‍. മുരുഗദോസ് തന്നെ ഒരുക്കിയ ദര്‍ബാര്‍ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

സത്യന്‍ അന്തിക്കാട്- ജയറാം ചിത്രമായ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയന്‍താര മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി രജനികാന്തിന്റെ വരെ നായികയായി. ആദ്യം ഗ്ലാമര്‍ വേഷങ്ങളിലൂടെ ആണ് തമിഴില്‍ ശ്രദ്ധ നേടിയങ്കെിലും പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയില്‍ തമിഴ് ജനതയുടെ പ്രീയപ്പെട്ട നായികയായി മാറി. ഇടയ്ക്കു ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്ന ഈ നടി ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണ്. നയന്‍താരയുടെ പുതിയ റിലീസ് ആയ വിജയ് ചിത്രം ബിഗിലും വമ്പന്‍ വിജയം നേടി മുന്നേറുകയാണ്.

nayanthara says about ghajini charecter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES