Latest News

ജാനകീ ജാനേയുടെ പ്രൊമോഷനിടെ ശാരിരിക അസ്വസ്ഥത; നടി നവ്യ നായര്‍ കോഴിക്കോടെ ആശുപത്രിയില്‍ ചികിത്സയില്‍; സുഹൃത്തിനെ സന്ദര്‍ശിച്ച ചിത്രവുമായി നിത്യാ ദാസും

Malayalilife
ജാനകീ ജാനേയുടെ പ്രൊമോഷനിടെ ശാരിരിക അസ്വസ്ഥത; നടി നവ്യ നായര്‍ കോഴിക്കോടെ ആശുപത്രിയില്‍ ചികിത്സയില്‍; സുഹൃത്തിനെ സന്ദര്‍ശിച്ച ചിത്രവുമായി നിത്യാ ദാസും

ടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നവ്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സന്ദര്‍ശിച്ച നിത്യദാസ് സുഹൃത്തിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയില്‍ ഡ്രിപ് നല്‍കിയിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.  

'വേഗം സുഖം പ്രാപിക്കട്ടെ' എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ജാനകി ജാനേന്റെ പ്രമോഷന് വേണ്ടി സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് നവ്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

'പ്രിയപ്പെട്ടവരെ, അപ്രതീക്ഷിതമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എനിക്ക് ഇന്ന് ( 28-08-2023) സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. അടുത്ത തീയതി ഉടന്‍ തന്നെ അറിയിക്കുന്നതായിരിക്കും. എന്ന് സ്വന്തം നവ്യാ നായര്‍'- എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നത്. അതേസമയം അസുഖ വിവരങ്ങളെക്കുറിച്ചോ ഏത് ആശുപത്രിയിലാണോ പ്രവേശിപ്പിച്ചതെന്നോ നവ്യ നായരും നിത്യ ദാസും വ്യക്തമാക്കിയിട്ടില്ല. രോഗ വിവരം അറിഞ്ഞതോടെ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനകളും ആശംസകളുമായി ആരാധകരും രംഗത്ത് വന്നു. 

 

navya nair hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES