Latest News

ലൗ ഇൻ സിങ്കപൂരിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറി; ഇന്ന് അമരാവതിയിൽ നിന്ന് ലോക്‌സഭയിലെത്തിയ സുന്ദരി; എംപിമാരിൽ അതി സുന്ദരി നവനീത് കൗർ എന്ന് സോഷ്യൽ മീഡിയ

Malayalilife
ലൗ ഇൻ സിങ്കപൂരിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറി; ഇന്ന് അമരാവതിയിൽ നിന്ന് ലോക്‌സഭയിലെത്തിയ സുന്ദരി; എംപിമാരിൽ അതി സുന്ദരി നവനീത് കൗർ എന്ന് സോഷ്യൽ മീഡിയ

019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ അതായത് 76 വനിതകളാണ് എംപി മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഏറ്റവും സൗന്ദര്യവതിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗർ റാണ ആണ്. ഇവരെ മലയാളികൾക്ക് പരിചിതം മമ്മൂട്ട് കേന്ദ്ര കഥാപാത്രമായി 2009 പുറത്തിറങ്ങിയ ലൗ ഇൻ സിങ്കപൂർ എന്ന ചിത്രത്തിലൂടെയായിരുന്നു. അതിൽ ഡയാന എന്ന കഥാപാത്രമായാണ് നവനീത് മലയാളികൾക്ക് മുൻപിലെത്തിയത്.

മലയാളം ,തെലുങ്ക്,തമിഴ്,കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള 33 കാരിയായ നവനീത എന്ന പേരിലും അറിയപ്പെടുന്ന ഇവരുടെ ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്നേരയിൽ നിന്നുള്ള സ്വതന്ത്ര എം എൽ എ ആണ്. ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്.

2014 ൽ എൻ സി പിയുടെ ടിക്കറ്റിൽ അമരാവതിയിൽ നിന്നുതന്നെ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതിയായ എംപി യായി മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന നവനീത് കൗർ റാണ നരേന്ദ്ര മോദി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

navaneeth kour rana beauty mp in amaravathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES