ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വരുന്നു. വണ്‍ നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ പ്രഖ്യാപനം റിപബ്ലിക് ദിനത്തില്‍ ആണ്. വിവേക് അഗ്‌നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് പൂരന്‍ സിംഹ് ചൌഹാന്‍ എന്നിവരാണ് സംവിധായകര്‍. ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരിയും ഹിതേഷ് തക്കറും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ നേഷന്‍ ആയി നി?ലനിറുത്താന്‍ 100 വര്‍ഷക്കാലം തങ്ങളുടെ ജീവിതം സമര്‍പ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്‍മാരുടെ പറയാത്ത കഥകള്‍ പറയുന്നതെന്ന് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. കാശ്മീര്‍ ഫയല്‍സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി.
അതേസമയംമലയാളത്തില്‍ കൊറോണ പേപ്പേഴ്‌സ് ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് നായകന്‍മാര്‍.അതേസമയം മരക്കാറിനു പിന്നാലെ നിരവധി പ്രോജക്റ്റുകളാണ് പ്രിയദര്‍ശന്റേതായി പുറത്തുവരാനുള്ളത്. എം ടി വാസുദേവന്‍ നായരുടെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിലെ രണ്ട് ലഘു ചിത്രങ്ങള്‍, ഉര്‍വ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത്ത എന്നിവയൊക്കെ അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ പ്രിയന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ ബിജു മേനോനുമാണ് നായകര്‍.