ബാലതാരമായി മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് നായിമായി വളര്‍ന്നു വന്ന അനവധി താരങ്ങള്‍ ഉണ്ട്. അനിഖ സുരേന്ദ്രന്‍ ആ അത്തരത്തില്‍ നായികായി മാറിയിരിക്കുകയാണ്. ആ നിരയിലേക്ക് വരികയാണ് നന്ദന വര്‍മ. സോഷ്യല്‍ മീഡിയയിലും സജീവമായ നന്ദന പങ്കുവച്ച ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ലഹങ്കയില്‍ അതിസുന്ദരിയായാണ് നന്ദനയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. അരുണ്‍ദേവ് ആണ് സ്‌റ്റൈലിസ്റ്റ്. ഡയോണ്‍,? റിസ്വാന്‍ എന്നിവരാണ് ഫോട്ടോഗ്രഫി. വികാസ് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദനയുടെ സിനിമാ അരങ്ങേറ്റം. ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് നന്ദനയെ ശ്രദ്ധേയയാക്കിയത്. 1987, അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശ മിഠായി എന്നിവയാണ് നന്ദനയുടെ മറ്റ് ചിത്രങ്ങള്‍.