മുന്‍ ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന റോക്കറ്റ്റി; ദ നമ്പി ഇഫക്ടിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ചിത്രത്തേ്കുറിച്ച് പ്രതികരണവുമായി നമ്പി നാരായണന്‍ രംഗത്ത്. നടന്‍ ആര്‍.മാധവന്റെ ആദ്യത്തെ സംവിധാന സംരഭമാണ് ഈ ചിത്രം. സംവിധായകന്‍ ആനന്ദ് മഹാദേവന്‍ പിന്‍മാറിയതോടെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തവും മാധവന്‍ ഏറ്റെടുത്തു. സിനിമയുടെ ചീത്രീകരണം ആരംഭിച്ച വിവരം മാധവന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. മാധവന്‍ തന്നെയാണ് നമ്പി നാരായണനെ അവതരിപ്പിക്കുന്നത്.
ഇനിയും തേടുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ സിനിമ നല്‍കുമെന്ന് നമ്പി നാരായണന്‍ പ്രതികരിക്കുന്നത്. സിനിമ നന്നായി വരും എന്നാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളത്. പലചോദ്യങ്ങളും നിങ്ങള്‍ കൂടെ കൂടെ ചോദിക്കാറില്ലേ? അതിനുള്ള ഉത്തരമെല്ലാം ഈ സിനിമ നല്‍കും- നമ്പി നാരായണന്‍ പറഞ്ഞു.
ഇന്ത്യന്‍ ശാസ്ത്രജ്ഞനും എയറോ സ്‌പേസ് എന്‍ജിനിയറുമായിരുന്ന എസ്.നമ്പി നാരായണന്‍ 1994ലാണ് ചാര കേസില്‍ അറസ്റ്റിലാവുന്നത്. 1995 ല്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുകയും 1998ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുന്ത്. ഇന്ത്യ യു.എസ്സ്, സ്‌കോട്‌ലാന്റ്, ഫ്രാന്‍സ്, റഷ്യ മുതലായ സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.